Trending Now

റാന്നി പെരുനാട് പഞ്ചായത്ത്:ഹരിതപഞ്ചായത്ത് പ്രഖ്യാപനം നടത്തി

Spread the love

 

konnivartha.com: മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് റിപ്പബ്ലിക് ദിനത്തില്‍ സുന്ദര പെരുനാടിനായി കൈകോര്‍ക്കാം എന്ന സന്ദേശം ഉയര്‍ത്തി ഹരിതപഞ്ചായത്ത് പ്രഖ്യാപനം നടത്തി. കൊച്ചുപാലം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച വിളംബര റാലി പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു.

വിളംബര റാലി പെരുനാട് ബഥനി ഹൈസ്‌കൂളില്‍ എത്തിചേര്‍ന്നശേഷം പൊതുസമ്മേളനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി എന്‍ സുനില്‍കുമാര്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലികൊടുത്തു.

ഹരിതപഞ്ചായത്ത് പ്രഖ്യാപനവും ഉദ്ഘാടനവും റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി നിര്‍വഹിച്ചു. ഹരിത അയല്‍കൂട്ട പ്രഖ്യാപനവും ഗൃഹസദസ് റിസോഴ്‌സ് പേഴ്‌സണ്‍മാരെ അനുമോദിക്കലും കുടുംശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ആദില നിര്‍വഹിച്ചു.

ഗൃഹസദസ് ഡോക്യുമെന്ററി പ്രകാശനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി രാജേഷ് കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്തിന്റെ ഘടകസ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായും വിദ്യാലങ്ങളെ ഹരിത വിദ്യാലയങ്ങളായും പ്രഖ്യാപിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക് ഹരിതമാര്‍ക്കറ്റ്, ഹരിത ടൗണ്‍ പ്രഖ്യാപനം നടത്തി.

error: Content is protected !!