Trending Now

കോട്ടാങ്ങല്‍ പടയണി: മല്ലപ്പളളി താലൂക്കിലെ 12 സ്‌കൂളുകള്‍ക്ക് അവധി

Spread the love

 

konnivartha.com: മല്ലപ്പളളി താലൂക്കിലെ 12 സ്‌കൂളുകള്‍ക്ക് കോട്ടാങ്ങല്‍ പടയണിയോടനുബന്ധിച്ച് ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉത്തരവായി.

സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കുളത്തൂര്‍, എന്‍എസ്എസ് എച്ച്എസ്എസ് വായ്പൂര്‍, സെന്റ് ജോസഫ് എച്ച്എസ് കുളത്തൂര്‍, ലക്ഷ്മിവിലാസം എല്‍പി സ്‌കൂള്‍ പൊറ്റമല കുളത്തൂര്‍, ക്രിസ്തുരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചുങ്കപ്പാറ, സെന്റ് ജോര്‍ജ് എച്ച്എസ് ചുങ്കപ്പാറ, സിഎംഎസ് എല്‍പിഎസ് ചുങ്കപ്പാറ, അല്‍ ഹിന്ദ് പബ്ലിക് സ്‌കൂള്‍ കോട്ടാങ്ങല്‍, സര്‍ക്കാര്‍ എല്‍പിഎസ് കോട്ടാങ്ങല്‍, ലിറ്റില്‍ ത്രേസിയാസ് എല്‍പി സ്‌കൂള്‍ കോട്ടാങ്ങല്‍ ആലപ്രക്കാട്, മുഹമ്മദന്‍സ് എല്‍പി സ്‌കൂള്‍ ശാസ്താംകോയിക്കല്‍ വായ്പൂര്‍, സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ ശാസ്താംകോയിക്കല്‍ വായ്പൂര്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.

error: Content is protected !!