Trending Now

അഡ്വ.എൻ .മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായരെ ആദരിച്ചു

Spread the love

 

konnivartha.com: തിരുവനന്തപുരം നെടുമങ്ങാട് ബാറിലെ മുതിർന്ന അഭിഭാഷകനും, അഭിഭാഷകവൃത്തിയിൽ 50 വർഷം പൂർത്തീകരിച്ചതും, കരകുളം ഗ്രാമപഞ്ചായത്തിൽ 15 വർഷക്കാലം പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചും, നെടുമങ്ങാട് മുനിസിപ്പിൽ – നഗരസഭയുടെ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച അഡ്വ.എൻ .മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായരെ നെടുമങ്ങാട് സാംസ്കാരിക വേദിയും, ഗാന്ധിയൻ കർമവേദിയും, നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരിച്ചു.

നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.സമഗ്ര സംഭാവനുള്ള സ്മരിച്ച് കൊണ്ട് സംഘടനാ നേതാക്കളായ നൗഷാദ് കായ് പാടി, സോമശേഖരൻ നായർ ,പുലിപ്പാറയൂസ്ഫ്, രാജലക്ഷ്മി, വഞ്ചുവം ഷറഫ് , പത്താംകല്ല് ഇല്ലാസ്, നെടുമങ്ങാട് എം നസീർ, തൊട്ട് മുക്ക് വിജയൻ , മൂഴിയിൽ മുഹമ്മദ് ഷിബു, പഴകുറ്റിരവീന്ദ്രൻ, വെമ്പിൽ സജി,ഡോക്ടർ അജിത്ത്, ഷാജഹാൻ പത്താംകല്ല്, മുരളി എന്നിവർ അനുമോദന പ്രസംഗം നടത്തി.

error: Content is protected !!