Trending Now

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU)കെട്ടിട ഉദ്ഘാടനം നടന്നു

Spread the love

 

konnivartha : കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ കെട്ടിട ഉദ്ഘാടനവും ആദ്യകാല പ്രവർത്തകരെ ആദരിക്കലുംKSSPU സംസ്ഥാന ജനറൽ സെക്രട്ടറിരഘുനാഥൻ നായർ നിർവ്വഹിച്ചു.

ബ്ലോക്ക് പ്രസിഡൻറ് ആർ. വിജയന്‍റെ  അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് റ്റി.എ.എൻ. ഭട്ടതിരിപ്പാട്, സംസ്ഥാന കമ്മിറ്റി അംഗം കെ. മോഹൻകുമാർ, പത്തനംതിട്ട ജില്ലാ പ്രസിഡൻറ് കെ.എസ്. സോമനാഥപിള്ള, ജില്ലാ സെക്രട്ടറി ഉമ്മൻ മത്തായി, ജില്ലാ ട്രഷറർ കെ. ആർ. ഗോപിനാഥൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറിസി.പി. ഹരിദാസ്, വനിതാവേദി ജില്ലാ കൺവീനർ എസ്. സുലൈഖാ ബീവി .ജില്ലാ കമ്മിറ്റി അംഗം കെ.എസ്. ഓമനക്കുട്ടി എന്നിവർ ആശംസകൾ നേർന്നു.

ബ്ലോക്ക്  സെക്രട്ടറി എൻ. എസ്. മുരളീമോഹൻ സ്വാഗതവും ബ്ലോക്ക് ട്രഷറർ പി.ജി. ശശിലാൽ നന്ദിയും പറഞ്ഞു.

error: Content is protected !!