ജില്ലയുടെ വികസനത്തിന് 72 കോടി രൂപയുടെ വാര്‍ഷിക പദ്ധതി

Spread the love

 

ജില്ലയുടെ വികസനത്തിന് 72 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ വിഭാവന ചെയ്ത് ജില്ലാ പഞ്ചായത്ത്. ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന 2025-26 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു

സര്‍ക്കാരിന് പ്രത്യേക താല്‍പര്യമുള്ള ശുചിത്വപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളെ തരിശുരഹിതമാക്കുന്നതിനുള്ള പദ്ധതിക്കൊപ്പം കഴിഞ്ഞ വര്‍ഷം ആരംഭിച്ച മാലിന്യ സംസ്‌കരണം, എബിസി, എസ്ടിപി എന്നിവയ്ക്ക് പ്രാധാന്യം നല്‍കും.

വൈസ് പ്രസിഡന്റ് ബീന പ്രഭ അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി കെ ലതാകുമാരി വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെര്‍ല ബീഗം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ആസൂത്രണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!