ഏഴംകുളം:കാലിത്തീറ്റ വിതരണം ചെയ്തു

Spread the love

മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകുട്ടി പരിപാലന പദ്ധതി ഗോവര്‍ദ്ധിനി 2024 -2025 ന്റെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു.

അറുകാലിക്കല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ സബ്‌സിഡി കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

70 കന്നുകുട്ടികള്‍ക്കാണ് കാലിതീറ്റ വിതരണം ചെയ്തത്. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!