Trending Now

ബലാൽസംഗം: ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയിൽ

Spread the love

 

പതിനാറുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പള്ളിക്കൽ കൊച്ചുതുണ്ടിൽ കിഴക്കെതിൽ വീട്ടിൽ മനുലാൽ(29) ആണ് പിടിയിലായത്. ഇയാൾക്കെതിരെ എൽ പി വാറന്റ് നിലവിലുണ്ടായിരുന്നു.

2022 മാർച്ച്‌ മൂന്നിന് അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചകയറി ബലം പ്രയോഗിച്ച് ലൈംഗിക വേഴ്‌ചക്ക് വിധേയയാക്കിയ പ്രതി, കുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. 2022 മാർച്ച്‌ രണ്ടിന് രാത്രിയായിരുന്നു സംഭവം. അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ ഇയാൾ, ജാമ്യം നേടിയശേഷം കോടതിയിൽ വിചാരണയ്ക്ക് ഹാജരാവാതെ ഒളിച്ചുമാറി കഴിയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!