ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍

Spread the love

 

കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. മാസപ്പിറ ദൃശ്യമായതിനാലാണ് ചെറിയ പെരുന്നാളായിരിക്കുമെന്ന് മതപണ്ഡിതര്‍ അറിയിച്ചത്.വിശ്വാസത്തിന്റേയും സാഹോദര്യത്തിന്റേയും ത്യാഗത്തിന്റേയും മൂല്യമാണ് ഈദുല്‍ ഫിത്തര്‍ വിളിച്ചോതുന്നത്.ഇസ്ലാമിക് കലണ്ടറിലെ പത്താം മാസമായ ശവ്വാല്‍ ഒന്നാണ് ചെറിയ പെരുന്നാളായി കൊണ്ടാടുന്നത്.

പാവപ്പെട്ടവര്‍ക്ക് ഫിത്തര്‍ സക്കാത്ത് എന്ന പേരില്‍ അരി വിതരണം നടത്തിയ ശേഷമാണ് വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിനെത്തുന്നത്. ഈദുല്‍ ഫിത്തര്‍ എന്നു ചെറിയ പെരുന്നാള്‍ അറിയപ്പെടാനും ഇതാണ് കാരണം.

 

വലിപ്പ ചെറുപ്പമില്ലാതെ ഓരോ വ്യക്തിയും ധാന്യ വിതരണം നടത്തേണ്ടത് വിശ്വാസിയുടെ നിര്‍ബന്ധിത ബാധ്യതയാണ്. പെരുന്നാള്‍ ദിവസം പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍