
അടൂർ മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി തമിഴ്നാട് അരമന അഴകൻദേശം കൊല്ലവിളാഹം മണി (81) വാർദ്ധക്യ സഹചമായ രോഗകാരണങ്ങളാൽ ചികിത്സയിലിരിക്കെ അന്തരിച്ചു.
വർഷങ്ങളായി നാടുവിട്ട് കേരളത്തിയ ഇദ്ദേഹം കൂലിവേലകൾ ചെയ്ത് പത്തനംതിട്ടയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞു വന്നിരുന്നതാണ്. രോഗാതുരനായതോടെ ഒറ്റപ്പെട്ട് ദുരിതത്തിലാവുകയും പത്തനംതിട്ട നഗരസഭാ കൗൺസിലർ കെ. ജാസിംകുട്ടി മുഖാന്തിരം ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഇടപെട്ടാണ് 2024 സെപ്റ്റമ്പറിൽ മഹാത്മയിൽ എത്തിച്ചത്.
മൃതശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു, ബന്ധുക്കൾ ആരെങ്കിലും എത്തിയാൽ സംസ്കാരചടങ്ങുകൾക്കായ് വിട്ടു നല്കുമെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു