
konnivartha.com: ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ നാലാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി.
വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം നാലാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു.
ആലപ്പുഴ ഡി വൈ എസ് പി മധു ബാബു എം ആർ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറഞ്ഞു.
പിന്നണി ഗായിക പാർവതി ജഗീഷ്, മുൻ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ശശിധരൻ പിള്ള, സാംബവ മഹാ സഭ കോന്നി താലൂക്ക് പ്രസിഡന്റ് സി കെ ലാലു, തലവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് രാകേഷ്,സിവിൽ എക്സ്സൈസ് ഓഫീസർ ശാലിനി രാജൻ, സാബു കുറുമ്പകര എന്നിവർ സംസാരിച്ചു.
പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും സാംസ്കാരിക സദസ്സും വലിയ പടേനിയും ദ്രാവിഡ കലകളും ഏപ്രിൽ 23 ന് പത്താമുദയത്തിന് നടക്കും.