
konnivartha.com: ആനക്കൂട്ടിലെ പൂന്തോട്ടങ്ങളുടെ സൗന്ദര്യവൽക്കരണത്തിനായി ഉപയോഗിച്ച വേലിക്കല്ല് മറിഞ്ഞുവീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനപാലകരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ജീവനക്കാരുടെ വിവിധ സംഘടനകൾ രംഗത്ത് എത്തി .
സുരക്ഷാ വീഴ്ച വരുത്തിയ ജീവനക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സംഘടനകള്‍ ഒരു കുഞ്ഞിന്‍റെ ജീവന്‍ പൊലിഞ്ഞതില്‍ ഇതുവരെ ആദരാഞ്ജലികള്‍ അല്ലെങ്കില്‍ ആ വിയോഗത്തില്‍ ഉള്ള ഒരു വാക്ക് പോലും പറഞ്ഞില്ല . സുരക്ഷാ വീഴ്ച വരുത്തിയ അഞ്ചു ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചതില്‍ പ്രതിക്ഷേധം രേഖപ്പെടുത്തുന്ന ഇത്തരം സംഘടന നേതാക്കള്‍ നാടിനു എന്ത് സന്ദേശം ആണ് നല്‍കുന്നത് .
ആനക്കൂടിന്റെ ചുമതലക്കാരായിരുന്ന ഒരു സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറെയും 5 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെയുമാണ് സസ്പെൻഡ് ചെയ്തത്.കോന്നി റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിക്കൊണ്ടും ഉത്തരവ് ഇറങ്ങി .
ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് 2002ൽ പൊതുവായ മാർഗ നിർദേശങ്ങൾ വനം വകുപ്പ് തയാറാക്കിയിരുന്നു .സുരക്ഷാ ഓഡിറ്റും നിർദേശിച്ചിരുന്നു.ഇതൊന്നും കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നടപ്പിലായില്ല . റേഞ്ച് ഓഫിസർ, പൊതുമരാമത്ത്, ടൂറിസം, ഹെൽത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരായ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയുള്ള സംഘമാണ് സുരക്ഷ ഓഡിറ്റ് നടത്തേണ്ടത്. എന്നാൽ, ഇവിടെ ഇതു നടന്നിട്ടില്ല.പല കാര്യത്തിലും ഗുരുതര വീഴ്ച ഉണ്ടായി .എല്ലാം മൂടി വെച്ച് ആണ് സെന്‍റര്‍ ഇതുവരെ പ്രവര്‍ത്തിച്ചത് .
ദക്ഷിണ വനം മേഖല (കൊല്ലം) സിസിഎഫ് ചെയർമാനും കോന്നി ഡിഎഫ്ഒ എക്സിക്യൂട്ടീവ് ഓഫീസറുമായിട്ടുള്ള കോന്നി വന വികാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഇത്തരത്തിലുള്ള സുരക്ഷ ഓഡിറ്റ് നടത്തിയിട്ടില്ല.
സുരക്ഷ ക്രമീകരണങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താതെയാണ് സന്ദർശകരെ പ്രവേശിപ്പിച്ചുകൊണ്ടിരുന്നതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ച കാരണം സംഭവിച്ച അപകടത്തിനു താഴെത്തട്ടിലെ ജീവനക്കാരുടെ തലയിൽ കെട്ടിവച്ച് അവരെ ബലിയാടുകളാക്കുകയാണ് ദക്ഷിണ വനം മേഖല സിസിഎഫും കോന്നി ഡിഎഫ്ഒയും ചെയ്തതെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്.
ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു വനം മന്ത്രി രാജി വെച്ച് മാതൃകയാകണം എന്നുള്ള പൊതു ജന വികാരം പോലും മാനിക്കാന്‍ വകുപ്പ് മത്രി തയാര്‍ അല്ല .അടിമുടി സുരക്ഷാ വീഴ്ച ഉള്ള കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ എത്തുന്ന സന്ദര്‍ശകരെ പിഴിഞ്ഞ് ലക്ഷങ്ങള്‍ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിടെ ടിക്കറ്റ് തുകയും ഒറ്റയടിയ്ക്ക് വര്‍ധിപ്പിച്ചു . ഉണങ്ങിയ മരക്കൊമ്പുകള്‍ പോലും മുറിച്ചു മാറ്റാതെ എന്ത് സുരക്ഷ . വരുമാനത്തിലെ വിഹിതം ഉപയോഗിച്ച് അറ്റകുറ്റപണികള്‍ നടത്തണം എന്നായിരുന്നു സെന്‍റര്‍ തുടങ്ങുമ്പോള്‍ ഉള്ള പൊതു നിര്‍ദേശം .എന്നാല്‍ അറ്റകുറ്റപണികള്‍ പേരിനു മാത്രം നടത്തി .