
കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ എട്ടാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം എട്ടാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു.
കേരള സാംബവ സൊസൈറ്റി കോന്നി താലൂക്ക് പ്രസിഡന്റ് കോന്നിയൂർ ആനന്ദൻ, ശബരി ബാലികാ സദനം വാർഡൻ ശ്രീലതയുടെ നേതൃത്വത്തിൽ ഉള്ള വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു. കാവ് സെക്രട്ടറി സലിംകുമാർ കല്ലേലി സ്വാഗതം പറഞ്ഞു.
നരിയാപുരം ശ്രീ ഇണ്ടളയപ്പൻ ക്ഷേത്രം മാനേജർ ആർ. ബാബു രാജ്, സാബു കുറുമ്പകര, മോനി എന്നിവർ സംസാരിച്ചു.പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും സാംസ്കാരിക സദസ്സും വലിയ പടേനിയും ദ്രാവിഡ കലകളും ഏപ്രിൽ 23 ന് പത്താമുദയത്തിന് നടക്കും.