
konnivartha.com: കോന്നി മാരൂർപ്പാലത്തിനു സമീപം മഠത്തില്‍ കാവ് ക്ഷേത്രത്തിന് മുൻവശത്ത് നടപ്പാതയിൽ തകർന്നു വീണ സ്ലാബ് ഉടൻ പുനസ്ഥാപിക്കണം. കോളേജ് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽ നട യാത്രകാർക്ക് അപകട ഭീഷണിയാണ്.
കൊല്ലന്‍പടിയില്‍ കഴിഞ്ഞിടെ ഒരാള്‍ ഓടയില്‍ വീണു പരിക്ക് പറ്റി ഇപ്പോള്‍ ചികിത്സയിലാണ് . നൂറുകണക്കിന് കോളേജ് കുട്ടികള്‍ ആണ് ഈ നടപ്പാത ഉപയോഗിക്കുന്നത് . ഈ കുഴിയില്‍ വീണാല്‍ അപകട വ്യാപ്തി കൂടും .
എത്രയും വേഗം സ്ലാബ് പുന:സ്ഥാപിക്കണം എന്ന് ശ്രീചിത്തിര ക്ലബ് ആവശ്യപ്പെട്ടു . യോഗം പ്രസിഡൻ്റ് രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. റിയാസ് അധ്യക്ഷത വഹിച്ചു .റജി ജോർജ്ജ്,രതീഷ് മാരൂർ പാലം, മനോജ്,രാഹുൽ ആർ, ശ്രീജിത്ത്, ജയേഷ് , പ്രജിത ബിമൽ എന്നിവര്‍ സംസാരിച്ചു