Trending Now

അഭിഭാഷകൻ ബി.എ. ആളൂർ (53)അന്തരിച്ചു

Spread the love

 

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ (53) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.2023 മുതൽ വൃക്കരോഗത്തിനു ചികിത്സിക്കുന്നുണ്ട്. ഇന്നു രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിക്ക് മരിച്ചു.

 

തൃശൂര്‍ സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ ശ്രദ്ധിക്കപ്പെട്ടത്.കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിഭാഗം വക്കീലായിരുന്നു ആളൂർ.കൂടത്തായി ജോളി കേസിലും ഇലന്തൂർ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു.മഹാരാഷ്ട്ര സർക്കാരിന്റെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയും സേവനം അനുഷ്ഠിച്ചിരുന്നു.

B.A.Aloor Passed Away : Renowned Kerala criminal lawyer B.A. Aloor passed away in Kochi after a prolonged illness. He was known for representing high-profile clients in cases like the Koodathayi Jolly and elanthoor human sacrifice cases

error: Content is protected !!