
KONNIVARTHA.COM: ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കോമേഴ്സ്, മലയാളം, കെമിസ്ട്രി, ബോട്ടണി, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, സുവോളജി വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവുകളുണ്ട്. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന് നമ്പര്‍,അപേക്ഷയും രേഖയുമായി കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
യോഗ്യത: നെറ്റ്/ പി.എച്ച്.ഡി. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദക്കാരെ പരിഗണിക്കും. ഫോണ്‍: 0468 2263636
വിഷയം,തീയതി, സമയം എന്ന ക്രമത്തില്‍.
കോമേഴ്സ്, മെയ് ഏഴ്, രാവിലെ 11
മലയാളം, മെയ് എട്ട്, രാവിലെ 11
സുവോളജി, മെയ് എട്ട്, ഉച്ചയ്ക്ക് 2.30
ഹിന്ദി ,മെയ് ഒമ്പത്, രാവിലെ 10
സംസ്കൃതം, മെയ് ഒമ്പത് വെള്ളി രാവിലെ 11.30
കെമിസ്ട്രി, മെയ് ഒമ്പത് , ഉച്ചയ്ക്ക് 2.30
ഇംഗ്ലീഷ്, മെയ് 12, രാവിലെ 11
ബോട്ടണി, മെയ് 12 , ഉച്ചയ്ക്ക് 2 .30.