
konnivartha.com: മഴ വെള്ളം ഒഴുകി പോകേണ്ട ഓടകള്‍ അടഞ്ഞു . മഴവെള്ളം കോന്നി ടൌണിലെ കടകളില്‍ കയറി . അഴുക്കു മാലിന്യം കടകളില്‍ നിറഞ്ഞു .മഴ വെള്ളം സുഗമമായി ഒഴുകി പോകേണ്ട ഓടയുടെ വാല്‍വുകള്‍ അടഞ്ഞു . ഈ വാല്‍വിന് ഉള്ളില്‍ പ്ലാസ്റ്റിക് മാലിന്യമടക്കം ഉള്ള പാഴ്വസ്തുക്കള്‍ കയറി .
ചില കച്ചവട സ്ഥാപനങ്ങള്‍ രാത്രിയില്‍ പ്ലാസ്റ്റിക് അടക്കമുള്ള പാഴ്വസ്തുക്കള്‍ ഈ വാല്‍വിന് ഉള്ളിലൂടെ ഓടയിലേക്കു കുത്തി നിറയ്ക്കുന്നു എന്ന പരാതി ഉണ്ട് . ഇത്തരം മാലിന്യം മൂലം ഓടയിലേക്ക് മഴവെള്ളം ഒഴുക്കി എത്തേണ്ടേ വാല്‍വുകള്‍ അടഞ്ഞു . ഇതാണ് മറ്റു കടകളിലേക്ക് മലിന ജലം എത്തുവാന്‍ കാരണം . മാലിന്യം നിറഞ്ഞു വാല്‍വുകള്‍ അടഞ്ഞത് നീക്കം ചെയ്യാന്‍ പൊതു മരാമത്ത് അധികാരികള്‍ ശ്രദ്ധിക്കണം . രാത്രിയില്‍ ഓടകളിലേക്ക് മാലിന്യം നിക്ഷേപിക്കുന്ന സ്ഥാപനങ്ങള്‍ അത്തരം പ്രവര്‍ത്തികളില്‍ നിന്നും പിന്തിരിയണം .
അടഞ്ഞ വാല്‍വുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ബന്ധപ്പെട്ട ആളുകളോട് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് പറഞ്ഞു .