
konnivartha.com: കാട്ടാന ,പുലി ,കടുവ ,കാട്ടുപോത്ത് ,കുരങ്ങ് ,മ്ലാവ് , കാട്ടു പന്നി .ഇവയുടെ എല്ലാം കണ്ണ് വെട്ടിച്ച് മണ്ണില്‍ വിത്ത് വിതച്ചു വെള്ളവും വളവും നല്കി നട്ട് പരിപാലിച്ചു തലപൊക്കത്തില്‍ എത്തിച്ചാല്‍ കര്ഷകന് ലഭിക്കുന്നത് കണ്ണ് നീര് മാത്രം . ഹൃദയം തകര്‍ന്ന വേദനയോടെ ഒരു കൂട്ടം കര്‍ഷകര്‍ പറയുന്നു ഞങ്ങളുടെ സ്വപ്നം ആണ് ദാ കിടക്കുന്നത് .ചൂണ്ടി കാണിച്ചത് കാട്ടാന മേഞ്ഞ വാഴ കൃഷിയുടെ നേര് ചിത്രം .
ഇത് കലഞ്ഞൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് .കൂടല്‍ വില്ലേജ് അധികാരികളുടെ പരിധിയില്‍ ഉള്ള ഭൂമിക . ഇവിടെ ജീവിക്കുന്നത് കൃഷിയെ സ്നേഹിക്കുന്ന ഒരു പറ്റം കര്‍ഷകര്‍ . പകലും രാത്രിയും ഇവരുടെ സ്വപ്നം കൃഷിയുടെ വളക്കൂര്‍ ഉള്ള നൂറായിരം ആവശ്യം .ഇവയെല്ലാം തച്ചു തകര്‍ക്കാന്‍ വനത്തില്‍ നിന്നും വരുന്ന വന്യ മൃഗങ്ങള്‍ . ഇവിടെ ജീവിക്കുന്നത് വന്യ മൃഗങ്ങളോട് മല്ലിട്ട് . അറിയുന്നുവോ കേരള സര്‍ക്കാരും വനം വകുപ്പും മറ്റു വകുപ്പുകളും ഈ കഥന കഥകള്‍ .
കുലച്ചതും കൂമ്പ് വന്നതും തളിര്‍ത്തതുമായ ഇരുനൂറ്റി അമ്പതു വാഴയും അനേക തെങ്ങും പിഴുതെറിയാനും ചവിട്ടി മെതിക്കാനും കാട്ടാനകള്‍ക്ക് നിമിഷ നേരം മതിയായിരുന്നു . കഴിഞ്ഞ ഫെബ്രുവരി മാസം ഇവര്‍ മുന്‍പ് ഇറങ്ങി നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് മേലെ കര്‍ഷകര്‍ വീണ്ടു നട്ട എല്ലാ കാര്‍ഷിക വിളകളും കാട്ടാന ഭ്രാന്ത് എടുത്തു നശിപ്പിച്ചു .നാല് കാട്ടാനകള്‍ ആണ് കൃഷി നശിപ്പിക്കാന്‍ മേല്‍നോട്ടം വഹിച്ചത് .കൂടെ കുറേയേറെ കൂട്ടാളികളും .
മേലേതിൽ സുരേഷ്, വിളയിൽപടിഞ്ഞാറ്റേതിൽ ഓമനക്കുട്ടൻ ,ജിജ വൈഗ,സുധാകരൻ കൃഷ്ണകൃപ എന്നിവരുടെ കൃഷിയിടത്തില്‍ ആണ് കാട്ടാനകള്‍ താണ്ടവം ആടിയത് . കാര്‍ഷിക വിളകള്‍ എല്ലാം ചവിട്ടി നശിപ്പിച്ചു . തിന്നു തീര്‍ത്തത് ലക്ഷങ്ങളുടെ കാര്‍ഷിക വിളകള്‍ . വന പരിപാലകര്‍ പതിവ് പോലെ സ്ഥലത്ത് എത്തി മൊഴിയെടുത്തു മടങ്ങി . കാട്ടാനകള്‍ ഇറങ്ങുന്ന ഈ കാര്‍ഷിക ഭൂമിയില്‍ പ്രതീക്ഷയോടെ കര്‍ഷകര്‍ വളര്‍ത്തിയ വിഭവങ്ങള്‍ കാട്ടാനയ്ക്ക് തിന്നാല്‍ ആണെങ്കില്‍ എന്തിനു കൃഷി വകുപ്പ് . ഉടന്‍ നടപടികള്‍ ഉണ്ടാകണം .