
ജില്ലയിലെ ആദ്യ വനിതാ ദഫേദാര്‍ ചുമതലയേറ്റു
വെള്ള ചുരിദാറിനു കുറുകെ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള ബെല്‍റ്റും തലപ്പാവും ധരിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ദഫേദാറായി റ്റി. അനുജ ചുമതലയേറ്റു. മുന്‍ ദഫേദാര്‍ ജി. ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലയിലെ ആദ്യ വനിതാ ദഫേദാറായി അനുജ എത്തിയത്. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ദഫേദാറാണ്. ആലപ്പുഴ കലക്ടറേറ്റിലെ കെ. സിജിയാണ് ആദ്യ വനിതാ ദഫേദാര്‍.
മാഞ്ഞാലി തുവയൂര്‍ തെക്ക് സ്വദേശിനിയാണ് അനുജ. ജില്ലയിലെ സീനിയര്‍ ഓഫീസ് അറ്റന്‍ഡറാണ് കലക്ടറുടെ ദഫേദാര്‍. 20 വര്‍ഷമായി സര്‍വീസിലുള്ള അനുജ അടൂര്‍ റീസര്‍വേ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയിരുന്നു. ചേംബറില്‍ കലക്ടര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക, സന്ദര്‍ശകരെ ചേംബറിലേക്ക് കടത്തിവിടുക, അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണു ദഫേദാറിന്റെ പ്രധാന ജോലി. ജോലിക്കു സമയക്രമമില്ല. കലക്ടര്‍ ഓഫീസിലെത്തിയാല്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദഫേദാറും ഹാജരാകണം. ഭര്‍ത്താവ് വിനീഷും മക്കളായ കാശിനാഥും കൈലാസനാഥും പൂര്‍ണ പിന്തുണയുമായുണ്ട്.
പ്രളയ പ്രതിരോധ പ്രവര്‍ത്തനം : തുമ്പമണ്ണില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു
ദുരന്തസമാന സാഹചര്യങ്ങളെ നേരിടാന്‍ മോക്ഡ്രില്‍ സംഘടിപ്പിച്ച് ജില്ലാ ഭരണകൂടം. റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി സംസ്ഥാന- ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കിലയും സംയുക്തമായി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് അമ്പലക്കടവ് പാലത്തിനു സമീപമാണ് പ്രളയപ്രതിരോധ മോക്ഡ്രില്‍ സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയാറെടുപ്പും കാര്യശേഷിയും വര്‍ധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുകയാണ് ലക്ഷ്യം. പ്രളയം സംഭവിക്കാന്‍ സാധ്യതയുള്ള അച്ചന്‍കോവില്‍ നദീതീരത്തെ വൃഷ്ടി പ്രദേശത്തെ 100 മീറ്റര്‍ ചുറ്റളവിലെ താഴ്ന്ന ഭാഗങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് ക്യാമ്പില്‍ എത്തിക്കുന്നതാണ് മോക്ക് ഡ്രില്ലിലൂടെ ആവിഷ്‌കരിച്ചത്.
ഫയര്‍ ഫോഴ്സും പൊലിസും ദുരന്ത ബാധിത പ്രദേശത്ത് കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതും ആരോഗ്യവകുപ്പ് ട്രയാജ് സെന്റര്‍ ആരംഭിക്കുന്നതും അവതരിപ്പിച്ചു. തുമ്പമണ്‍ യു പി സ്‌കൂളാണ് ട്രയാജ് സെന്ററായി ഒരുക്കിയത്.
അടൂര്‍, പന്തളം, പത്തനംതിട്ട നഗരസഭകള്‍, തുമ്പമണ്‍, പന്തളം തെക്കേക്കര, കുളനട, കോന്നി, വള്ളിക്കോട്, പ്രമാടം, കലഞ്ഞൂര്‍, ഏനാദിമംഗലം, കൊടുമണ്‍, ഏഴംകുളം, കടമ്പനാട്, പള്ളിക്കല്‍, ഓമല്ലൂര്‍, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തുകളും മോക്ഡ്രില്ലില്‍ സഹകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോണി സക്കറിയ, സുശീല കുഞ്ഞമ്മ കുറുപ്പ്, വി എസ് ആശ, ജോണ്‍സണ്‍ വിളവിനാല്‍, ഡി എം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, അടൂര്‍ തഹസില്‍ദാര്‍ ബി ബീന, അടൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വി വിനോദ് കുമാര്‍, പന്തളം പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ടി.ഡി രാജേഷ്, ജി എച്ച് അടൂര്‍ ഡോ. വിനായക്, തുമ്പമണ്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഡോ നിഖില്‍ ടോം ജോസഫ്, കില ഡികാറ്റ് കണ്‍സള്‍ട്ടന്റ് ഡോ. നിര്‍മല, ഡി എം പ്ലാന്‍ കോര്‍ഡിനേറ്റര്‍ ശ്രീനിധി രാമചന്ദ്രന്‍, കില ജില്ലാ കോര്‍ഡിനേറ്റര്‍ ഇ നീരജ്, ഡിഡിഎംഎ ജെ എസ് അജിത് ശ്രീനിവാസന്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ്പ് ജില്ലാതല ഉദ്ഘാടനം
കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ്പ് ആറാം ഘട്ട വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം റാന്നി വെറ്ററിനറി പോളി ക്ലിനിക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി അധ്യക്ഷനായി. മെയ് 25 വരെയാണ് വാക്സിനേഷന്‍. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ്, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജെ ഹരികുമാര്‍, എഡിസിപി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ബീന എലിസബത്ത് ജോണ്‍, ഡോ. എ പി സുനില്‍കുമാര്‍, ഡോ. ജാന്‍കി ദാസ്, ഡോ. ആല്‍ഫയ്ന്‍, ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വ്യക്തിത്വ വികസന പരിശീലനം
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ത്രിദിന വ്യക്തിത്വ വികസന പരിശീലനം കുളത്തൂര്‍ ശബരി ദുര്‍ഗ കൊളജില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷനായി. എ ടി സതീഷ് പദ്ധതി വിശദീകരിച്ചു. പരിശീലക ആര്‍ അഞ്ജന ത്രിദിന പരിശീലനത്തിന് നേതൃത്വം നല്‍കും. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദീപ്തി ദാമോദരന്‍, അഞ്ജു സദാനന്ദന്‍, അഞ്ജലി സുരേഷ്, നീന മാത്യു, വിജ്ഞാന കേരളം പ്രോഗ്രാം മാനേജര്‍ ഡോ. എ ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം
ജില്ലയില്‍ ഇടവിട്ടു മഴ പെയ്യുന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ. എല്‍.അനിതകുമാരി അറിയിച്ചു.
ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ 71 ഡെങ്കിപ്പനി, സംശയാസ്പദമായ 147 കേസ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ മാസം ജില്ലയിലെ ഡെങ്കി ഹോട്‌സ്‌പോട്ടുകള്‍ (വെക്ടര്‍ ഇന്‍ഡിസസ് അനുസരിച്ച്)
മുനിസിപ്പാലിറ്റി / പഞ്ചായത്ത്, വാര്‍ഡ്, പ്രദേശം ക്രമത്തില്‍.
അടൂര്‍- 6, ജവഹര്‍ നഗര്‍
ചന്ദനപ്പള്ളി -13, 14, ആനപ്പാറ പെറക്കാട്ട്
തുമ്പമണ്‍- 3,9, തുമ്പമണ്‍
കോഴഞ്ചേരി- 6, കുരങ്ങുമല
ഏഴംകുളം- 14, 16, 17, പറക്കോട്
നാറാണമൂഴി- 11, 8, 13, മോതിര വയല്‍, നെല്ലിക്കാമന്‍, പൊന്നമ്പാറ
പന്തളം- 6,11, മങ്ങാരം, കടയ്ക്കാട്
പ്രമാടം- 1,9,10,11, 19, തകടിയത്ത്, മാറക്കുഴി, വായനശാല, പുളിയ്ക്ക, പതാലില്‍
വെച്ചൂച്ചിറ- 5, 8, 10, കൊല്ലമുള, ഓലക്കുളം, പെരുന്തേനരുവി
പന്തളം(കടയ്ക്കാട്), വെച്ചുച്ചിറ (കൊല്ലമുള, പെരുന്തേനരുവി, ഓലക്കുളം) പ്രദേശങ്ങളില്‍ ഡെങ്കികേസ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുനിസിപ്പാലിറ്റി -പഞ്ചായത്ത് തലത്തില്‍ പ്രതിരോധപ്രവര്‍ത്തനം ഏകോപിപ്പിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഫോഗിംഗ് ഉള്‍പ്പെടെയുള്ളവ നടത്താന്‍ നിര്‍ദേശിച്ചു. പനി, കഠിനമായ തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സയ്ക്ക് മുതിരാതെ ആരോഗ്യകേന്ദ്രങ്ങളിലെത്തണമെന്നും
പാരാ ലീഗല്‍ വോളന്റിയര്‍
കാണാതാകുന്നതും കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി അഞ്ച് പോലീസ് സബ് ഡിവിഷനിലേക്ക് ഒരു വര്‍ഷത്തെ നിയമസേവനത്തിന് ദിവസ വേതനാടിസ്ഥാനത്തില്‍ പാരാലീഗല്‍ വോളന്റിയര്‍മാരെ നിയമിക്കുന്നു. യോഗ്യത ബിരുദം. എംഎസ്ഡബ്ല്യു, ബിരുദാനന്തര ബിരുദക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 26-65,
നിയമവിദ്യാര്‍ഥികള്‍ക്ക് 18-65. പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം മെയ് 12 ന് വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. വിലാസം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട. ഫോണ്‍ – 0468 2220141.
ധനസഹായം
കാര്‍ഷിക വികസന ക്ഷേമ വകുപ്പ് കേരള സ്മാള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം ആത്മ മുഖേന സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സഹായത്തോടെ കര്‍ഷക ഉല്‍പാദന സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളില്‍ രൂപീകരിച്ച രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം തികഞ്ഞ കര്‍ഷക ഉല്‍പാദക സംഘങ്ങള്‍, മുന്‍കാലങ്ങളില്‍ ഇതേ ഘടകത്തില്‍ സാമ്പത്തിക സഹായം ലഭിക്കാത്ത രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷം തികഞ്ഞ കര്‍ഷക ഉല്‍പാദക കമ്പനികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രൊജക്ട് ചെലവിന്റെ 80 ശതമാനം സഹായം അനുവദിക്കും. അവസാന തീയതി മെയ് 10. ഫോണ്‍: 04734 296180.
ഇ-ലേലം
നാര്‍കോട്ടിക്ക് കേസില്‍ ഉള്‍പ്പെട്ടതും കോടതിയില്‍ നിന്ന് പൊലിസ് ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിക്കു കൈമാറിയതും ജില്ലാ പോലീസ് സായുധ സേന ആസ്ഥാനത്ത് സുക്ഷിച്ചിട്ടുള്ളതുമായ നാല് ലോട്ടുകളില്‍ ഉള്‍പ്പെട്ട നാല് വാഹനങ്ങള്‍ www.mstcecommerce.com മുഖേന മെയ് 12 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി വില്‍ക്കും. പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍ – 0468-2222630, ഇ- മെയില്‍ –[email protected]
സ്വയം തൊഴില്‍ പരിശീലനം
പത്തനംതിട്ട കലക്ടറേറ്റിന് സമീപമുള്ള എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍
കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-45. ഫോണ്‍ : 04682992293 ,04682270243.
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിമിനറി പരീക്ഷ പരിശീലനം ജൂണില്‍ ആരംഭിക്കും. യോഗ്യത ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫീസ് 50000 രൂപ. കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്ക് കോഴ്‌സ് ഫീ 25000 രൂപ മതിയാകും. ഹോസ്റ്റല്‍ ഫീസ് ക്ഷേമനിധി ബോര്‍ഡ് വഹിക്കില്ല. വെബ്‌സൈറ്റ് :www.kile.kerala.gov.in/
ഫോണ്‍: 0471-2479966, 8075768537, 04692603074.
അപേക്ഷിക്കാം
സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് കെയര്‍ ഹോം ഫോര്‍ മെന്റലി ഇന്‍സ്റ്റിറ്റിയൂഷന്‍സിന് ഗ്രാന്‍ഡ് ഇന്‍ എയ്ഡ് അനുവദിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 30 വൈകിട്ട് അഞ്ച്. ഫോണ്‍ : 0468 2325168.
ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ എല്ലാ ജില്ലകളിലും മെയ് എട്ടിന് നടത്തും. ഹാള്‍ടിക്കറ്റ് https://samraksha.gov.in വെബ്‌സൈറ്റില്‍ നിന്നും ഏപ്രില്‍ 30 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ : 04712339233.
മത്സ്യ കുഞ്ഞുവിതരണം
പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സില്‍ കാര്‍പ്പ്, ഗിഫ്റ്റ്, തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര മത്സ്യങ്ങളും മെയ് മൂന്നിന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. വില സര്‍ക്കാര്‍ നിരക്കില്‍. ഫോണ്‍ :9562670128, 7511152933, 9846604473,0468 2214589
ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള ഇലക്ട്രോഡ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മെയ് എട്ട് വൈകിട്ട് അഞ്ച്. ഫോണ്‍: 0468 2214108