Trending Now

സംവരണം നിശ്ചയിച്ചു:602 തദ്ദേശ സ്ഥാപനങ്ങൾക്ക് വനിതാ അധ്യക്ഷർ

Spread the love

konnivartha.com: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സംവരണംചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളിൽ 471 ലും സ്ത്രീകൾ അധ്യക്ഷരാകും. 416 പഞ്ചായത്തിൽ പ്രസിഡൻ്റ് പദത്തിൽ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ അധ്യക്ഷർ

പഞ്ചായത്ത് -471
ബ്ലോക്ക് -77
മുനിസിപ്പാലിറ്റി-44
കോർപ്പറേഷൻ-3
ജില്ലാ പഞ്ചായത്ത്-7
ആകെ-602

14 ജില്ലാ പഞ്ചായത്തിൽ 7 വനിതകളും ഒരിടത്ത് പട്ടികജാതിജാതി വിഭാഗത്തിലുള്ളവരും പ്രസിഡന്റ്റാകും.  ആറ് കോർപ്പറേഷനുകളിൽ 3 ഇടത്തു വനിതാ മേയർമാരാകും

471 ഗ്രാമപഞ്ചായത്തിൽ വനിതാ പ്രസിഡന്റ്റ്

1. പട്ടികജാതി 92; പട്ടികവർഗം 16

ഗ്രാമപഞ്ചായത്തുകൾ

പട്ടികജാതി-വർഗത്തിലെ ഉൾപ്പെടെ വനിതകൾക്ക് ആകെ സംവരണംചെയ്തത് 471 ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനമാണ്. 92 പഞ്ചായത്തിൽ പട്ടികജാതി പ്രസിഡൻ്റ്. ഇതിൽ46 ഇടത്ത് വനിതകൾ. പട്ടികവർ ഗത്തിന് 16 പഞ്ചായത്തുകൾ. ഇതിൽ എട്ടിൽ വനിതാ പ്രസിഡന്റ്‌

ബ്ലോക്ക് പഞ്ചായത്ത്

152 ബ്ലോക്ക് പഞ്ചായത്താണ് സംസ്ഥാനത്ത്. 67 ബ്ലോക്കിൽ ആർക്കും പ്രസിഡൻ്റാകാം. 77 ബ്ലോക്ക് വനിതകൾക്കാണ്. പട്ടികജാതി വിഭാഗത്തിന് 15 ബ്ലോക്കുകളിൽ അധ്യക്ഷസ്ഥാനം സംവരണംചെയ്തിട്ടുണ്ട്. അതിൽ എട്ടെണ്ണം വനിതകൾക്ക്. പട്ടിക വർഗത്തിന് മൂന്ന് ബ്ലോക്ക്. അതിൽ രണ്ടിടത്ത് വനിതാഅധ്യക്ഷർ.

മുനിസിപ്പാലിറ്റി
87 മുനിസിപ്പാലിറ്റികളിൽ 44 മുനിസിപ്പാലിറ്റികളിൽ വനിതാ അധ്യക്ഷരാകും. പട്ടികജാതിക്ക് ആറ്, അതിൽ മൂന്ന് വനിത. ഒരു മുനിസിപ്പാലിറ്റിയിൽ പട്ടിക വർഗം വിഭാഗം അധ്യക്ഷസ്ഥാനം

error: Content is protected !!