Trending Now

മോക്ഡ്രില്‍:പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 07/05/2025

Spread the love

 

മോക്ഡ്രില്‍: ഘോഷയാത്ര, പ്രദക്ഷിണം നിര്‍ത്തി വയ്ക്കണം

konnivartha.com: സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 07) വൈകിട്ട് നാലു മുതല്‍ 4.30 വരെ പത്തനംതിട്ട ജില്ലയിലെ ഘോഷയാത്ര, പ്രദക്ഷിണം എന്നിങ്ങനെയുളള ചടങ്ങുകള്‍ നിര്‍ത്തി വയ്‌ക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ മോക്ഡ്രില്‍ സമയത്ത് ആരാധനാലയങ്ങളിലെ ആരാധനയക്ക് തടസം വരുത്തേണ്ടതില്ല. എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

മോക്ഡ്രില്‍: ജില്ലയില്‍ ഇന്ധനവിതരണം മുടങ്ങും

konnivartha.com: സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 07) വൈകിട്ട് നാലു മുതല്‍ 4.30 വരെ പത്തനംതിട്ട ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ പൊലിസ്, ആംബുലന്‍സ്, അഗ്‌നിരക്ഷാസേന തുടങ്ങിയ അവശ്യ സര്‍വീസ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് ഇന്ധന വിതരണം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കേരളത്തിൽ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ഇന്ന് (മെയ് 7ന്, 2025)

– വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്.
– 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിക്കും
– സൈറൺ ശബ്ദം കേൽക്കുന്ന ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ നടത്തേണ്ടത്
– കേന്ദ്ര നിർദേശം അനുസരിച്ച് സൈറൺ ഇല്ലാത്ത ഇടങ്ങളിൽ ആരാധനാലയങ്ങളിലെ അനൗണ്സ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുന്നത് പരിഗണിക്കാം
– 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും
– അലേർട്ട് സയറൺ ശബ്ദവും (Alert), സുരക്ഷിതം (All Clear) എന്ന സയറൺ ശബ്ദവും അനുബന്ധം ആയി ചേർക്കുന്നു.
– സയറണുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവർത്തിപ്പിക്കും
– മോക്ക് ഡ്രില്ലിൽ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിൽ നടപടികൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക
– സിവിൽ ഡിഫൻസ്, ആപ്ത മിത്ര എന്നിവരുടെ വിന്യാസം അഗ്നി രക്ഷാ സേനയുമായി ആലോചിച്ച് നടപ്പാക്കുക

 

error: Content is protected !!