ഇടവമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും: രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്തും

Spread the love

 

konnivartha.com: ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം നാലിനു തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. നടതുറക്കുന്ന ദിനം പൂജകളൊന്നും തന്നെ ഉണ്ടാവില്ല. . 19നു പൂജകൾ പൂർത്തിയാക്കി നടയടയ്ക്കും.

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനത്തിനായി ഈ ആഴ്ച തന്നെ കേരളത്തില്‍ എത്തും. ഈ മാസം 18ന് കോട്ടയത്ത് എത്തി 19ന് ശബരിമല ദര്‍ശനം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്.ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം ഒഴിവാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ രാഷ്ട്രപതി എത്തുമെന്നാണ് സൂചന. പ്രോഗ്രാം വിവരങ്ങള്‍ രാഷ്ട്രപതിഭവന്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിനു കൈമാറി.കുമരകത്താവും രാഷ്ട്രപതിക്കു താമസസൗകര്യം ഒരുക്കുക. പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയിലും പങ്കെടുക്കും .സുരക്ഷ അതീവകര്‍ശനമാക്കിയതിനാല്‍ പോലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കു വിധേയമാണ് പത്തനംതിട്ട ജില്ല .

ഇത് രണ്ടാമത്തെ രാഷ്ട്രപതിയാണ് ശബരിമല സന്ദർശനം നടത്തുന്നത്. 1973 ഏപ്രിൽ 10 ന് അന്നത്തെ രാഷ്ട്രപതി  വി വി ഗിരി ശബരിമലയിൽ ദർശനം നടത്തിയിരുന്നു.

error: Content is protected !!