
konnivartha.com: വനം നിയമം എന്ന വാറോല കാട്ടി കര്‍ഷകരെ ഭീതിപ്പെടുത്തുന്ന വനം വകുപ്പിലെ കിരാതന്മാരായ വനം വകുപ്പ് ജീവനക്കാര്‍ക്ക് എതിരെ ശക്തമായ നിലയില്‍ ജനകീയ പ്രതിക്ഷേധം ഉയരുന്നു .ജനതയുടെ ജീവിക്കാന്‍ ഉള്ള അവകാശത്തിനു വേണ്ടി കോന്നി എം എല്‍ എ അഡ്വ. കെ യു ജനീഷ് കുമാര്‍ ഉയര്‍ത്തിയ വാക്കുകള്‍ ജനകീയമായി ഉള്‍ക്കൊണ്ടു കൊണ്ട് നാടിന്‍റെ നാനാ ഭാഗത്ത് നിന്നും കര്‍ഷകര്‍ ഉണര്‍ന്നു .
കര്‍ഷകരുടെ ജനകീയ പ്രസ്ഥാനമായ സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം തന്നെ ജനകീയ കാര്യത്തില്‍ മുന്നില്‍ എത്തി . കോന്നി എം എല്‍ എയ്ക്ക് എല്ലാ പിന്തുണയും നല്‍കി . നാടിന്‍റെ നാനാ ഭാഗത്ത് നിന്നും ജനകീയ പിന്തുണ ഏറി .
ജനതയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കോന്നി എം എല്‍ എയ്ക്ക് ജനകീയ പിന്തുണ നല്‍കി വിവിധ പ്രദേശങ്ങളില്‍ പ്രകടനം നടന്നു .
ജനതയുടെ ആവശ്യം :കോന്നി എം എല്‍ എ നിര്‍വ്വഹിക്കുന്നു