Trending Now

ലോക മാരത്തണിൽ പങ്കാളിയായ കോന്നി സ്വദേശിയെ ആദരിച്ചു

Spread the love

 

konnivartha.com:ലോകത്തിലെ പ്രശസ്തമായ ആറ് മാരത്തണുകളിൽ അഞ്ച് എണ്ണത്തിൽ പങ്കെടുത്ത അമേരിക്കയിലെ ന്യൂ ജഴ്സിയിൽ താമസക്കാരനായ കോന്നി സ്വദേശി മുരിങ്ങമംഗലം ലക്ഷ്മി വിലാസത്തിൽ സജിത്ത് ഗോപിനാഥിനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരവ് നൽകി.

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ആദരവ് സമർപ്പിച്ചു. എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, രാജീവ് മള്ളൂർ, ഐവാൻ വകയാർ, പ്രവീൺ ജി നായർ, സി.കെ ലാലു, റോബിൻ കാരാവള്ളിൽ, സാബു മഞ്ഞക്കടമ്പൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!