Trending Now

വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അന്വേഷിക്കണം

Spread the love

 

konnivartha.com: കോന്നി വനം ഡിവിഷനിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആന ഉൾപ്പെടെ ഇരുപതിലധികം വന്യമൃഗങ്ങൾ സംശയകരമായ സാഹചര്യത്തിൽ ചരിഞ്ഞതും,അനധികൃത കയ്യേറ്റങ്ങളും, വനനശീകരണവും അന്വേഷിച്ച് നിയമനടപടി സ്വീകരിക്കുന്നതിന് വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയുടെ അടിയന്തിര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ദേശീയ ഹരിത ട്രൈബൂണലിനും പരാതി നൽകുന്നതിന് കോന്നി പ്രകൃതി സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.

കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ വനവും വന്യജീവികളേയും ഇല്ലാതാക്കി കയ്യേറ്റങ്ങൾ പ്രാത്സാഹിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നവരെ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.വന്യമൃഗങ്ങളെ കാട്ടിനുള്ളിൽ തന്നെ നിലനിർത്തുന്നതിനാവശ്യമായ ശാസ്ത്രീയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിൽ കേരള സംസ്ഥാനം പൂർണ്ണ പരാജയമാണെന്ന് സമിതി പ്രസിഡൻ്റ് സലിൽ വയലാത്തല പറഞ്ഞു.

error: Content is protected !!