Trending Now

കോന്നിയില്‍ എം.ജി കണ്ണൻ അനുസ്മരണം നടന്നു

Spread the love

 

konnivartha.com: പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് മുൻ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് എം.ജി കണ്ണൻ്റെ അകാലത്തിലുള്ള വിയോഗത്തിൽ കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് അനുസ്മരണ സദസ് നടത്തി.

 

കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. എസ്. സന്തോഷ്കുമാർ, അഡ്വ റ്റി.എച്ച് സിറാജുദ്ദീൻ, റോജി എബ്രഹാം, എസ്. റ്റി ഷാജികുമാർ, അനി സാബു, സൗദ റഹിം, അസീസ്കുട്ടി, ജി.സണ്ണിക്കുട്ടി, രാജീവ് മള്ളൂർ, പി.കെ. ഉത്തമൻ, പി.വി ജോസഫ്, പ്രിയ എസ്. തമ്പി, നിഷ അനീഷ്, ആർ.രഞ്ചു, പി. എച്ച്. ഫൈസൽ, ലതികകുമാരി, അർച്ചന ബാലൻ, റോബിൻ കാരാവള്ളിൽ എന്നിവർ പ്രസംഗിച്ചു

error: Content is protected !!