Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/05/2025 )

Spread the love

മീസില്‍സ് – റൂബെല്ല നിവാരണ കാമ്പയിന്‍ മേയ് 31 വരെ

മീസില്‍സ്- റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കുന്നതിനുളള കാമ്പയിന്‍ മേയ് 31 വരെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി അറിയിച്ചു. മീസില്‍സ് – റൂബെല്ല വാക്‌സിനേഷന്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ അഞ്ചുവയസുവരെയുള്ള കുട്ടികളെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കും. ജില്ലയില്‍ 99 ശതമാനം കുട്ടികളും വാക്‌സിന്‍ എടുത്തിട്ടുണ്ട്. വാക്‌സിനേഷന്‍ കുറവുള്ള ബ്ലോക്കുകളില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കും.

മറ്റ് 10 രോഗങ്ങളുടെ വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയവര്‍ക്ക് അവ കൂടി എടുക്കാന്‍ അവസരം നല്‍കും. കുഞ്ഞ് ജനിച്ച് 9 – 12, 16 – 24 മാസങ്ങളില്‍ നല്‍കുന്ന രണ്ട് ഡോസ് മീസില്‍സ് – റൂബെല്ല വാക്‌സിനിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. അഞ്ച് വയസുവരെയുള്ള എല്ലാ കുഞ്ഞുങ്ങളും  രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.

ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍, വാക്‌സിനേഷന്‍ കവറേജ് കുറവുള്ള ബ്ലോക്കുകള്‍ എന്നിവിടങ്ങളില്‍ വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയ കുഞ്ഞുങ്ങളുടെ പട്ടിക പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


മരങ്ങള്‍ മുറിച്ചു മാറ്റണം

മൈലപ്ര ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ച് മാറ്റുകയോ / കോതി ഒതുക്കുകയോ ചെയ്താല്‍ അപകട സാധ്യത ഒഴിവാക്കാം. അല്ലാത്തപക്ഷം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ദുരന്ത നിവാരണ നിയമപ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2222340, 9496042677.

പ്രവേശനം ആരംഭിച്ചു

അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് , ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, സിസിടിവി കോഴ്‌സ്, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ടാലി കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  ഫോണ്‍ : 9526229998.

അതിഥി അധ്യാപക ഒഴിവ്

അയിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി, മലയാളം, ഹിസ്റ്ററി, കൊമേഴ്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് , ഹിന്ദി, എക്കണോമിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേയ് 27ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.  ഫോണ്‍ : 9895255427.

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര യുവജന കായിക മന്ത്രാലയം ഇന്റര്‍ നാഷണല്‍ യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 മുതല്‍ 29 വയസുവരെയുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. കലാരംഗത്ത് കഴിവു തെളിയിച്ചവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ക്ക് സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടാവണം. വിവരങ്ങള്‍ക്കും നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനും മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസര്‍മാരെ ബന്ധപ്പെടണം.  ഫോണ്‍: 7558892580

error: Content is protected !!