പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു:വിജയം 77.81 %

Spread the love

konnivartha.com: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.  288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം.ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും

4,44,707 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി.മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്.സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനമാണ് വിജയം .30145 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. വിജയശതമാനം കുറവ് കാസര്‍കോട് ജില്ലയിലാണ്‌.സയന്‍സ് ഗ്രൂപ്പ് വിജയശതമാനം- 83.25 ഹ്യുമാനിറ്റീസ് ഗ്രൂപ്പ് വിജയശതമാനം- 69.16 കൊമേഴ്‌സ് ഗ്രൂപ്പ് വിജയശതമാനം- 74.21

result plus two

HSE/VHSE Results 2025

konnivartha.com: വൈകിട്ട് 3.30 മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ അപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

വെബ്സൈറ്റ്: www.results.hse.kerala.gov.inwww.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.inwww.results.kite.kerala.gov.in.

മൊബൈൽ ആപ്പ്: PRD Live, SAPHALAM 2025, iExaMS – Kerala