Trending Now

കാറിടിച്ചു:പ്ലസ്ടു വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Spread the love

 

അമ്മയ്ക്കൊപ്പം നടന്നു പോകുമ്പോൾ മകൾ കാറിടിച്ചു മരിച്ചു. കോട്ടയം തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി.ടി.രമേശിന്റെ മകൾ ആർ.അഭിദ പാർവതി (18) ആണ് മരിച്ചത്.തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനിയാണ് .

അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് അധ്യാപിക കെ.ജി.നിഷയെ (47) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചന്തക്കവല ഭാഗത്തായിരുന്നു അപകടം.

 

റോഡ് മുറിച്ചുകടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു ഇരുവരും. കലക്ടറേറ്റ് ഭാഗത്തുനിന്ന് എത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു.അമ്മയെയും മകളെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിദയുടെ ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!