Trending Now

ടീം പത്തനംതിട്ട സോൾജിയേഴ്‌സ് ( തപസ്): ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നു

Spread the love

 

konnivartha.com: പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് ( തപസ്) ന്‍റെ 2025-2026 കാലയളവിലേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നു. തപസ് സ്ഥാപകരായ നിഥിൻ രാജ് വെട്ടൂർ,സനൂപ് കോന്നി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായി നിലനിർത്തി

 

ദിനേശ് കൊടുമൺ (രക്ഷാധികാരി), സതീഷ് താഴൂർകടവ് (പ്രസിഡന്റ്‌ ), ആകാശ് പന്തളം (വൈസ് പ്രസിഡന്റ്‌), മുകേഷ് പ്രമാടം ( സെക്രട്ടറി) അനന്ദു അങ്ങാടിക്കൽ (ജോയിൻ സെക്രട്ടറി), അനു പ്രശാന്ത് പത്തനംതിട്ട (ട്രഷറർ ), മനു കുമാർ അടൂർ (സബ് ട്രഷറർ )എന്നിവരെയും കമ്മറ്റി അംഗങ്ങളായി അമിത് തട്ടയിൽ,വിശാൽ മലയാലപ്പുഴ,കിരൺശാന്ത് അങ്ങാടിക്കൽ,മഹേഷ്‌ തണ്ണിത്തോട്, അജയ് ലോചനന്‍ പന്തളം,രാജേഷ് കിടങ്ങന്നൂർ എന്നിവരെയും വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തു.

error: Content is protected !!