
കണ്ണൂര്‍-മുഴപ്പിലങ്ങാട് ദേശീയപാതയില്‍ മണ്ണിടിച്ചില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളി മരിച്ചു.ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്വന് (28) ആണ് മരിച്ചത്. കണ്ണൂർ ചാലക്കുന്നില്‍ ഇന്ന് വൈകിട്ട് 5.30-ഓടെയാണ് അപകടം.പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മാണ പ്രവൃത്തികളാണ് നടന്ന് കൊണ്ടിരുന്നത്.
പണിയുടെ ആവശ്യങ്ങള്‍ക്കായി വച്ചിരുന്ന ഇരുമ്പ് പാളികള്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് ബിയാസ് താഴെ കോണ്‍ക്രീറ്റ് പാളികളിലേക്ക് വീഴുകയായിരുന്നു.കോണ്‍ക്രീറ്റ് പാളികളില്‍ നിന്ന് പുറത്തേക്ക് ഉന്തിനിന്ന കമ്പികള്‍ക്ക് മുകളിലേക്കാണ് ബിയാസ് വീണത്.ബിയാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.