വനിതാ കമ്മിഷന്‍ അദാലത്ത്: 17 പരാതിക്ക് പരിഹാരം

Spread the love



കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 17 പരാതി തീര്‍പ്പാക്കി. ആകെ ലഭിച്ചത് 60 എണ്ണം. ഏഴെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും രണ്ട് എണ്ണം ജാഗ്രതാസമിതിക്കും നല്‍കി.

 

ജില്ലാ നിയമ സഹായ വേദിയിലേക്ക് രണ്ട് പരാതി കൈമാറി. 32 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. അഡ്വ. സിനി, അഡ്വ. രേഖ,
കൗണ്‍സലര്‍മാരായ ജാനറ്റ് സാറ ജെയിംസ്, നീമ ജോസ്, പൊലിസ് ഉദ്യോഗസ്ഥരായ സ്മിത രാജ്, ഇ കെ കുഞ്ഞമ്മ  എന്നിവര്‍  പങ്കെടുത്തു.

error: Content is protected !!