
വിദ്യാലയങ്ങള്‍ക്കു ഇന്ന് അവധി (30/05/2025 )
കനത്ത മഴ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി നല്‍കി
ജില്ലയില്‍ പുതിയ ദുരിതാശ്വാസ ക്യാമ്പ്
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍ വില്ലേജില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പുതിയ ക്യാമ്പ്. വെള്ളം കയറിയ ചെങ്ങാമണ്‍ പ്രദേശത്തെ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ പകല്‍വീടില്‍ ആരംഭിച്ച ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജില്‍ സെന്റ് ബഹനാന്‍സ് യു.പി സ്‌കൂളിലെ ക്യാമ്പ് താല്‍ക്കാലികമായി അടച്ചു.
ലാപ്‌ടോപ്പ് വിതരണം ചെയ്തു
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ 2024- 25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസമുള്ള ഭിന്നശേഷി കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ അനിത കുറുപ്പ്, ബെന്‍സണ്‍ തോമസ്, പ്രദീപ് അയിരൂര്‍ , സോമശേഖരന്‍, മറിയം തോമസ്, നിര്‍വഹണ ഉദ്യോഗസ്ഥരായ എ എസ് മനോജ്, ഷൈനി എന്നിവര്‍ പങ്കെടുത്തു.
തൊഴില്‍ മേള ജൂണ്‍ 10 ന്
കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ ആദ്യ തൊഴില്‍ മേള ജൂണ്‍ 10 ന് കതോലിക്കേറ്റ് കൊളജില്‍ നടക്കും. ജില്ലയിലെ പ്രാദേശിക തൊഴിലവസരങ്ങളില്‍ താല്‍പര്യമുള്ള തൊഴിലന്വേഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും അപേക്ഷിക്കുന്നതിനും അവസരമൊരുക്കുന്ന പദ്ധതിയാണ്. ആയിരത്തിലേറെ തൊഴിലവസരങ്ങള്‍ ജില്ലയില്‍ ലഭ്യമാണ്. അക്കൗണ്ടന്റ്, മാര്‍ക്കറ്റിങ്ങ് മാനേജര്‍, ഇലക്ട്രീഷ്യന്‍, സെയില്‍സ് മാനേജര്‍, സെയില്‍സ് സൂപ്പര്‍വൈസര്‍, സെയില്‍സ് സ്റ്റാഫ്, ബില്ലിങ്ങ് സ്റ്റാഫ്, ടെലികോളര്‍, ടെക്‌നീഷ്യന്‍, ബ്രാഞ്ച് സ്റ്റാഫ്, ടീച്ചൂര്‍, ഓഫീസ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, ഡ്രൈവര്‍, വെയ്റ്റര്‍, മെക്കാനിക്ക്, സെക്ക്യൂരിറ്റി, ഹൗസ് കീപ്പിങ്ങ്, സ്റ്റാഫ് നേഴ്‌സ്, നേഴ്‌സിങ്ങ് സ്റ്റാഫ്, നേഴ്‌സിങ്ങ് അസിസ്റ്റന്റ്‌റ്, ഫാര്‍മസിസ്റ്റ്, ടെയ്ലര്‍ തുടങ്ങിയ ഒഴിവുകളാണ് നിലവിലുള്ളത്. നേരിട്ട് വരാന്‍ സാധിക്കാത്ത തൊഴിലന്വേഷകര്‍ക്ക് ഗൂഗിള്‍ ഫോം ലിങ്ക് വഴിയും സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും പൊതു കേന്ദ്രങ്ങളിലും ക്യൂ ആര്‍ കോഡ് വഴി രജിസ്റ്റര്‍ ചെയ്യുന്നതിനും അപേക്ഷിക്കുന്നതിനും സൗകര്യമുണ്ട്.
അപേക്ഷ ക്ഷണിച്ചു
കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ് 16ന് തുടങ്ങുന്ന ബാച്ചില്‍ 30 സീറ്റുകളുണ്ട്. അവസാന തീയതി ജൂണ്‍ ഏഴ്. വെബ്സൈറ്റ് : www.asapkerala.gov.in
ഫോണ്‍ : 9495999688 / 9497289688.
ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, ആറുമാസം, മൂന്നുമാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ ഇന്റേണ്‍ഷിപ്പോടെ റഗുലര്‍, പാര്‍ടൈം ബാച്ചുകളിലേക്ക് എസ് എസ് എല്‍ സി ,പ്ലസ് ടു, ബിരുദമാണ് യോഗ്യത.
ഫോണ്‍ : 7994926081.
എംബിഎ അഭിമുഖം
തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം) 2025-27 ബാച്ചിലേക്ക് പ്രവേശനത്തിന് ജൂണ്‍ രണ്ടിന് രാവിലെ 10 മുതല്‍ ഒന്നുവരെ ആറന്മുള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കൊളജില്‍ അഭിമുഖം നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് യോഗ്യത. സി മാറ്റ് /ക്യാറ്റ് സ്‌കോര്‍ കാര്‍ഡ് ഉളളവര്‍ക്കും 2025 മെയില്‍ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ : 7907375755/ 8547618290. വെബ്‌സൈറ്റ് : www.kicma.ac.in
ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ പന്തളം-2 ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ ് ഒരു വര്‍ഷത്തേക്ക് ഡ്രൈ ലീസ് വ്യവസ്ഥയില്‍ (ഡ്രൈവര്‍ ഇല്ലാതെ) വാഹനത്തിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 12. ഫോണ്‍ : 04734 292620, 262620.
ലോജിസ്റ്റിക്‌സ്, ഇ കോമേഴ്‌സ് അഭിമുഖം
ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, ഇ കൊമേഴ്‌സ് എന്നിവയ്ക്കായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മേയ് 30 രാവിലെ 9.30 ന് അഭിമുഖം നടക്കും. ബിബിഎ, എംബിഎ, ബി കോം, എം കോം എന്നിവയാണ് ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ജോലിക്കുള്ള യോഗ്യത. ബി-ടെക് , ബിസിഎ, എംസിഎ, ബിഎസ്‌സി, എംഎസ്‌സി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണ് ഇ കോമേഴ്‌സ് മേഖലയിലെ ഫ്രന്റ് എന്റ്, ബാക്ക് എന്റ് ഡവലപ്പര്‍, ടെസ്റ്റര്‍ ജോലികളുടെ യോഗ്യത. 35 വയസിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ലോജിസ്റ്റിക്‌സ്, ഇ കോമേഴ്‌സ് അഭിമുഖം നടക്കുന്ന കേന്ദ്രങ്ങള്‍ :-
റാന്നി ജോബ് സ്റ്റേഷന്‍ – റാന്നി ബ്ലോക്ക് പഞ്ചായത്ത് (8714699499)
കോന്നി ജോബ് സ്റ്റേഷന്‍ – മിനി സിവില്‍ സ്റ്റേഷന്‍ (8714699496)
തിരുവല്ല ജോബ് സ്റ്റേഷന്‍ – പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് (8714699500)
അടൂര്‍ ജോബ് സ്റ്റേഷന്‍ – പറക്കോട് ബ്ലോക്ക് പഞ്ചായത്ത് (8714699498)
ആറന്മുള ജോബ് സ്റ്റേഷന്‍ – ഇലന്തൂര് ബ്‌ളോക്ക് പഞ്ചായത്ത് (8714699495)