Trending Now

സ്കൂൾ തുറക്കുന്നത് നീട്ടി വെക്കണം

Spread the love

Konnivartha. Com :സംസ്ഥാനത്ത് മുഴുവനും പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സ്കൂൾ പ്രവേശനോത്സവം മാറ്റിവെക്കണമെന്ന് അഭിപ്രായമായിരുന്നു.

കേരളത്തിലെ പല സ്ഥലങ്ങളും ഇപ്പോൾ വെള്ളത്തിനടിയിലാണ്. പല വീടുകളിലെയും സാഹചര്യം വളരെ മോശമായ അവസ്ഥയിൽ തുടരുകയാണ്.

 

കുട്ടികളെ സ്കൂളിൽ അയക്കുവാൻ ഉള്ള മുന്നൊരുക്കങ്ങൾ ഒന്നും തന്നെ നടത്താത്ത നിരവധി കുടുംബങ്ങൾ ഉണ്ട്. യൂണിഫോമോ പഠനോപകരണങ്ങളോ വാങ്ങിക്കാൻ കഴിയാതെ നട്ടംതിരിയുന്ന രക്ഷിതാക്കളാണ് ഭൂരിഭാഗവും. നിത്യ ചെലവിന് വക കണ്ടെത്തുന്ന ഇവർ ദിവസങ്ങളായി ജോലിക്ക് പോകാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. കൂടാതെ പല വീടുകളിലും വെള്ളം കയറിയ അവസ്ഥയാണ്.

ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ വിടാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല. വീട്ടിലെ സാഹചര്യം ഇങ്ങനെയൊക്കെ ആയതിനാൽ കുട്ടികളും സ്കൂളിൽ പോകാൻ മടിക്കുകയാണ്.

കുട്ടികളുടെ സുരക്ഷ മുൻ നിർത്തി സ്കൂൾ തുറക്കുന്നത് നീട്ടി വെക്കണം എന്നാണ് ജനകീയ അഭിപ്രായം

error: Content is protected !!