Trending Now

അരുവാപ്പുലത്തെ അനാസ്ഥയുടെ കുഴി : അപകടം അരികെ

Spread the love

 

konnivartha.com: കോന്നി അരുവാപ്പുലം റോഡില്‍ അരുവാപ്പുലം പഞ്ചായത്ത് ഓഫീസിനു സമീപം പൈപ്പ് നന്നാക്കിയ ശേഷം കുഴി അടയ്ക്കാതെ കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു .

സ്ഥിരമായി ഇവിടെ പൈപ്പ് പൊട്ടല്‍ ഉണ്ട് . ഗുണ നിലവാരം ഉള്ള പൈപ്പ് ഘടിപ്പിച്ചാല്‍ വിഷയം തീരും . പൈപ്പ് നന്നാക്കി .എന്നാല്‍ എടുത്ത കുഴി പൂര്‍ണ്ണമായി മൂടിയില്ല . ഒരു മുന്നറിയിപ്പ് സംവിധാനവും ഇല്ല . ഈ കുഴിയില്‍ വീണു ആര്‍ക്കെങ്കിലും അപകടം സംഭവിച്ചാല്‍ ഉടന്‍ ഉണരുന്ന ഭരണ സംവിധാനങ്ങള്‍ തന്നെ ആണ് നാടിന് ശാപം .

പൈപ്പ് നന്നാക്കിയ ശേഷം ഇത് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ഇവയൊക്കെ ചെയ്യുന്ന ആളുകളെ നീക്കം ചെയ്യണം . മേലില്‍ ഇവിടെ ഉള്ള പണികള്‍ ഏല്‍പ്പിക്കാതെ ഇരിക്കുക .

 

എത്രയും വേഗം കുഴി അടയ്ക്കണം എന്ന് വാഹന യാത്രികര്‍ ആവശ്യം ഉന്നയിച്ചു . കോന്നി കല്ലേലി പ്രധാന റോഡില്‍ ആണ് ഈ കുഴി എന്നതും എടുത്തു പറയുന്നു . ഇതാണോ രീതി . പ്രതികരണം ഇല്ലാതെ കുറെ ആളുകള്‍ നിത്യവും കുഴിക്ക് അരികിലൂടെ കടന്നു പോകുന്നുണ്ട് .രാവിലെ നടക്കാന്‍ ഇറങ്ങുന്നവര്‍ പോലും ഇവയെ എല്ലാം കണ്ടിട്ടും മൌന വ്രതത്തില്‍ ആണ് . സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറഞ്ഞു നടക്കുന്നവര്‍ ഈ നാടിന് എന്ത് ചെയ്യുന്നു . പൊതു ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ കുഴി ഉടന്‍ അടയ്ക്കണം .

error: Content is protected !!