കോന്നി വാര്‍ത്ത ഡോട്ട് കോം: സ്കൂള്‍ കിറ്റുകളുടെ കൈമാറ്റ ഉദ്ഘാടനം

Spread the love

 

konnivartha.com:ജനകീയ നന്മയില്‍ അധിഷ്ഠിതമായ വാര്‍ത്തകളും അറിയിപ്പുകളും കൊണ്ട് ഇന്റര്‍നെറ്റ്‌ മാധ്യമ രംഗത്ത്‌ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി ഏറ്റവും അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏതാനും വര്‍ഷമായി നല്‍കുന്ന സ്കൂള്‍ ബാഗും പഠനോപകരണങ്ങളും അടങ്ങിയ സ്കൂള്‍ കിറ്റുകളുടെ കൈമാറ്റ ഉദ്ഘാടനം കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യയിലെ മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ വിജിൽ ഇന്ത്യ മൂവ്‌മെൻ്റ് ജില്ലാ കണ്‍വീനറുമായ സലില്‍ വയലാത്തല ജൂണ്‍ മൂന്നിന്  രാവിലെ 9 ന്  നിര്‍വ്വഹിക്കും .

പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി .വിശാഖന്‍ , കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കോന്നി മേഖല അധ്യക്ഷന്‍ ശശി നാരായണന്‍, സ്കൂള്‍പി റ്റി എ അധ്യക്ഷന്‍ അഡ്വ :സുനില്‍ പേരൂര്‍ , ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്ക് ചീഫ് എഡിറ്റര്‍ ജയന്‍ കോന്നി ,എം ഡി അനു , കോന്നി വാര്‍ത്തയുടെ ചീഫ് റിപ്പോര്‍ട്ടര്‍മാര്‍ , സൈനികര്‍ എന്നിവര്‍ പങ്കെടുക്കും .