
konnivartha.com: അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പുതുവർഷം ഏറ്റവും ശ്രദ്ധിക്കുന്നത് സ്‌കൂളുകളിലെ അക്കാദമിക് നിലവാരത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായിരിക്കുമെന്നും ഇതിനായി ജൂൺ 15 നു മുമ്പ് എല്ലാ സ്‌കൂളുകളും അക്കാദമിക് മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യനിർണയ രീതിയിലും വലിയ മാറ്റം ഉണ്ടാകും.സ്‌കൂൾ സംവിധാനത്തെ ആകെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അറിവിന്റെ തലം വർദ്ധിപ്പിച്ച് അധ്യാപകർ പുതിയ മനോഭാവത്തിലേക്ക് എത്തിച്ചേരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസം തൊഴിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രവേശനോത്സവം കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു .പിറ്റിഎ പ്രസിഡൻ്റ് അഡ്വ:സുനില്‍ പേരൂര്‍ അധ്യക്ഷത വഹിച്ചു.