Trending Now

എസ് എസ് എൽ സി, പ്ലസ് ടു വിജയികളുടെ അനുമോദന സദസും, പഠനോപകരണ വിതരണം

Spread the love

 

konnivartha.com: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദന സദസും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.

മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാ ചെയർമാൻ സോമശേഖരൻ നായർ പഠനോപകരണ വിതരണം നടത്തി.വേദി ജനറൽ സെക്രട്ടറി മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ പുലിപ്പാറ യൂസഫ്,അഡ്വ.നൗഷാദ് കായ്പ്പാടി, ലാൽ ആനപ്പാറ, തോട്ടുമുക്ക് വിജയൻ, നെടുമങ്ങാട് എം നസീർ,വെമ്പിൽ സജി, കുഴിവിള നിസാമുദ്ദീൻ, വാണ്ട സതീഷ്, അനിൽകുമാർ.എ, ആദിത്യൻ.എസ്, എ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!