Trending Now

കോന്നി വാര്‍ത്തയുടെ പഠനോപകരണ കിറ്റുകള്‍ സ്കൂളുകള്‍ക്ക് കൈമാറി

Spread the love

 

konnivartha.com: കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി ഏറ്റവും അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏതാനും വര്‍ഷമായി നല്‍കുന്ന സ്കൂള്‍ ബാഗും പഠനോപകരണങ്ങളും അടങ്ങിയ സ്കൂള്‍ കിറ്റുകളുടെ ഈ വര്‍ഷത്തെ കൈമാറ്റ ഉദ്ഘാടനം കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്നു . സ്കൂള്‍ ബാഗ് കിറ്റുകള്‍ അധ്യാപകര്‍ ഏറ്റുവാങ്ങി ഏറ്റവും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി .

ജനകീയ നന്മയില്‍ അധിഷ്ഠിതമായ വാര്‍ത്തകളും അറിയിപ്പുകളും കൊണ്ട് ഇന്റര്‍നെറ്റ്‌ മാധ്യമ രംഗത്ത്‌ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന്‍റെ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായാണ് സ്കൂള്‍ ബാഗും മറ്റു പഠനോപകരണങ്ങളും കൈമാറിയത് .

 

രക്തദാന രംഗത്ത്‌ വിവിധ സംഘടനകളുടെ വലിയൊരു കൂട്ടായ്മ കോന്നി വാര്‍ത്തയുടെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു . ജപ്പാൻ സഹകരണത്തോടെ പ്രവർത്തിക്കുന്ന ബ്ലഡ്‌ ബാഗ് നിര്‍മ്മാണ മേഖലയിലെ ലോകോത്തര കമ്പനിയായ തെർമോ പെൻ പോൾ നല്‍കുന്ന ഏറ്റവും നല്ല രക്ത ദാദാവിനു ഉള്ള അംഗീകാരം കോന്നി വാര്‍ത്തയുടെ ന്യൂസ്‌ എഡിറ്റര്‍ ജയന്‍ കോന്നി രണ്ടു തവണ നേടിയിരുന്നു .

ജീവകാരുണ്യ-സാമൂഹിക സാംസ്ക്കാരിക മേഖലയിലെ വ്യക്തികളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്ന വാര്‍ത്താ അവതരണം ആണ് കോന്നി വാര്‍ത്തയുടെ മുഖമുദ്ര .

സ്കൂള്‍ കിറ്റുകളുടെ കോന്നി മേഖലയിലെ കൈമാറ്റ ഉദ്ഘാടനം പ്രമുഖ വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു . പത്തനംതിട്ട ജില്ലാ പ്രസ് ക്ലബ് അധ്യക്ഷനും മംഗളം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടറുമായ ജി .വിശാഖന്‍ , പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന വിജിൽ ഇന്ത്യ മൂവ്‌മെൻ്റ് പത്തനംതിട്ട ജില്ലാ കണ്‍വീനറുമായ സലില്‍ വയലാത്തല , സൈനികരുടെ പ്രമുഖ സംഘടനയായ “തപസ്സിന്‍റെ” പ്രമുഖ സംഘാടകനും സുബേദാർ മേജർ ഹോണററി ലഫ്റ്റനന്റ് (റിട്ടേർഡ്)സുരേഷ് കുമാർ കെ, കോന്നി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരായ ആര്‍.ശ്രീജ ,കെ ജി റജികുമാര്‍ ,ഡി വിനീജ ,സലീന എം ,ദീപ്തി ജി ,സൌമ്യ കെ നായര്‍ ,എസ് ഫൌസിയ , കോന്നി വാര്‍ത്ത ന്യൂസ്‌ ഓഫ് ചീഫ് അനു, ന്യൂസ്‌ എഡിറ്റര്‍ ജയന്‍ കോന്നി തുടങ്ങിയവര്‍ പങ്കെടുത്തു .

error: Content is protected !!