
konnivartha.com: അഗ്രോ ക്ലിനിക് സെന്റർ കോന്നിയും ടി സ്റ്റാൻസ് ആൻഡ് കമ്പനി ലിമിറ്റഡ് ഉം സംയുക്തമായികോന്നി ഗ്രാമ പഞ്ചായത്ത് പ്രിയ ദർശിനിഹാളിൽ വെച്ചു കാർഷിക സെമിനാർ നടത്തി .
കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി അബ്രഹാം ഉദ്ഘാടനം ചെയ്തു. കാർഷിക വിദഗ്ദ്ധർ കൃഷി സെമിനാർ നയിച്ചു . റബ്ബർ ബോർഡ് മെമ്പർ സി എസ് സോമൻ കോന്നി, കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ മുള്ളർ, ടി സ്റ്റൈൻസ് ആൻഡ് കമ്പനിയുടെ മാർക്കറ്റിംഗ് മാനേജർ സാജൻ ജോസഫ്, അഗ്രോ ക്ലിനിക് സെന്റർ മാനേജിങ് ഡയറക്ടർ മാത്യു ജോസഫ്, ധനേഷ് ഗോവിന്ദ്, അജിൻ ഷാജി, സെബാസ്റ്റ്യൻ തോമസ്, ഷൈൻ കെ ബേബി, മാത്യു മല്ലശേരി എന്നിവർ സംസാരിച്ചു.