Trending Now

കോന്നി കൂടൽ സ്കൂളിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

 

konnivartha.com: കോന്നി കൂടൽ ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരനെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂടൽ സർക്കാർ സ്കൂളിലെ പ്യൂണ്‍ കോന്നി വകയാര്‍ മുതുപേഴുങ്കൽ മുന്നൂറു വേലിക്കൽ ബെജി (52)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .

രണ്ടു ദിവസം മുന്നേ ബെജിയെ കാണാതായി. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീടാണ് വീടിന് അകലെയുള്ള  ഊട്ടുപാറയ്ക്ക്  സമീപം ആളൊഴിഞ്ഞ  പ്രദേശത്ത് തൂങ്ങിമരിച്ച നിലയിൽ ബെജിയെ കണ്ടെത്തിയത്. അവിവാഹിതനാണ് .

സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് കാര്യമായ ഏതു സംശയവും പറഞ്ഞു നല്‍കുന്നതില്‍ അതീവ ജ്ഞാനം ഉള്ളയാളായിരുന്നു . അപകീര്‍ത്തികരമായ ഒരു പരാതിയുമായി ബന്ധപ്പെട്ട്  തണ്ണിതോട്  പോലീസ് വിളിപ്പിച്ചിരുന്നു  .ഇതിനു ശേഷം ആണ്  ഇയാളെ കാണാതെയായത് എന്നാണ് നിലവില്‍ അറിയുന്നത് .പോലീസ്  മേല്‍നടപടികള്‍സ്വീകരിച്ചു.

error: Content is protected !!