
konnivartha.com; ഡോ .ഗോപിനാഥപിള്ള . പൊയ്കയില്‍ ചൈനാമുക്ക് കോന്നി .ഇങ്ങനെ പറഞ്ഞാല്‍ ഒരു പക്ഷെ ഇന്നത്തെ യുവതയ്ക്ക് അറിയില്ല . കോന്നിയൂര്‍ എന്ന തനി ഗ്രാമത്തിന്‍റെ നെറുകയില്‍ ചാര്‍ത്തിയ തൊടുകുറിയായിരുന്നു ഡോ ഗോപിനാഥ പിള്ള എന്ന പേര് . കൊല്ലത്ത് നിന്നും കോന്നിയില്‍ പറിച്ചു നട്ട നന്മ മരം .അതായിരുന്നു അന്തരിച്ച ഡോ ഗോപിനാഥപിള്ള .
കോന്നിയുടെ പ്രിയങ്കരനായ കുടുംബ ഡോക്ടർ ആതുര സേവന രംഗത്തെ കോന്നിയുടെ താരകം ഡോ. ഗോപിനാഥപിള്ള വിടവാങ്ങി. പതിറ്റാണ്ടുകളായി തലമുറകളുടെ പ്രിയ ഡോക്ടറായി നിറഞ്ഞുനിന്ന് സ്വതസിദ്ധമായ ശൈലിയിൽ മൃദുവായ കരസ്പർശത്താൽ രോഗശമനത്തിലേക്ക് പ്രിയപ്പെട്ടവരെ കൂട്ടിക്കൊണ്ടുപോയിരുന്ന അത്ഭുത സിദ്ധി ലഭിച്ചിരുന്ന ഭിഷഗ്വരനായിരുന്നു അദ്ദേഹം. ഉടമസ്ഥതയിലുണ്ടായിരുന്ന പീപ്പിൾസ് ആശുപത്രിയിലേക്ക് എത്തുന്ന പ്രിയപ്പെട്ടവരെ ചെറു പുഞ്ചിരിയാൽ നെറ്റിതടത്തിൽ കൈവെള്ളകൊണ്ട് തൊടുമ്പോൾ തന്നെ കടുത്ത പനിയുമായി എത്തുന്നയാൾ സന്തോഷത്തോടെ കുടുംബത്തിലേക്ക് തിരികെ പോന്നിരുന്ന കാലം ഇപ്പോള്‍ കോന്നിക്കാര്‍ പറയുന്നു . സ്നേഹപൂര്‍വ്വം ഉള്ള പരിചരണം ഏതു മാനസിക വിഷമതകളെയും അകറ്റുമെന്നുള്ള ഡോക്ടറുടെ കാഴ്ചപ്പാട് ശരിയായിരുന്നു .
ആതുരചികിത്സാ സൗകര്യം കുറവുണ്ടായിരുന്ന മലയോരപ്രദേശമായ കോന്നിയിൽ ആ കുറവ് പരിഹരിക്കുന്നതിനായാണ് ഡോ. പി. ഗോപിനാഥപിള്ള കൊല്ലത്തുനിന്നെത്തിയത്. 1974-ൽ എലിയറക്കലിൽ വാടകക്കെട്ടിടത്തിൽ പീപ്പിൾസ് നഴ്സിങ് ഹോം ആരംഭിച്ചു. രോഗം ബാധിച്ചെത്തുന്ന തോട്ടംതൊഴിലാളികൾക്കും കർഷകർക്കും അവരുടെ സാമ്പത്തിക ചുറ്റുപാടിൽനിന്ന് ചികിത്സ കിട്ടിയിരുന്ന ഇടമായിരുന്നു പീപ്പിൾസ് നഴ്സിങ് ഹോം
കോന്നി പീപിൾസ് ആശുപത്രിയില്‍ എത്തുന്ന എല്ലാ രോഗികൾക്കും മുന്നിൽ എല്ലാ അസുഖങ്ങളെയും തോൽപ്പിക്കുന്ന ചിരിയുമായി ഡോക്ടർ ഉണ്ടായിരുന്നു . ഒരു രൂപ കയ്യില്‍ ഇല്ലെങ്കിലും ഏതു രോഗിയ്ക്കും കടന്നു ചെല്ലാവുന്ന ഇടമായിരുന്നു . രോഗ വിവരം കൃത്യമായി ചോദിച്ചറിയുകയും വീട്ടു വിശേഷം പങ്കിടുകയും ചെയ്യുന്ന ഒരു ഡോക്ടര്‍ . സാമൂഹിക സാംസ്കാരിക മേഖലയില്‍ ബഹുമുഖ പ്രതിഭയായിരുന്നു ഡോക്ടര്‍ ഗോപിനാഥപിള്ള . കോന്നിയുടെ സാംസ്ക്കാരിക മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്നു .വേദി ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ആദ്യകാല അധ്യക്ഷനായിരുന്നു ഗോപി ഡോക്ടര്‍ . സി പി ഐ എം നേതൃത്വത്തില്‍ കോന്നിയില്‍ ഇ എസ് എസ് ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചപ്പോള്‍ അതിന്‍റെ രക്ഷാധികാരിയായി .
പത്തനാപുരം ഗാന്ധി ഭവന്‍ കോന്നിയില്‍ ശാഖ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ തന്‍റെ ആശുപത്രി അവര്‍ക്കായി നല്‍കി . അങ്ങനെ ജീവകാരുണ്യത്തിന്‍റെ വേറിട്ട മുഖമായിരുന്നു ഗോപി ഡോക്ടര്‍ക്ക് .അത് കൊണ്ട് തന്നെ കോന്നിയുടെ ജന ഹൃദയങ്ങളില്‍ ആണ് ഡോക്ടര്‍ക്ക് ഉള്ള സ്ഥാനം .
jayan konni