Trending Now

കോന്നിയിലെ വാഹനാപകടം :അമിത വേഗത :റോഡ്‌ സുരക്ഷാ നിയമങ്ങള്‍ ഒന്നും പാലിക്കുന്നില്ല

Spread the love

 

konnivartha.com: കോന്നി മേഖലയില്‍ അടിക്കടി ഉള്ള വാഹനാപകടം സംബന്ധിച്ച് കൃത്യമായ പഠനം നടത്തുവാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകണം . മുന്‍പ് നടന്ന അപകടങ്ങള്‍ സംബന്ധിച്ചുള്ള നിഗമനം പൊതു ജനങ്ങളുമായി പങ്കു വെക്കണം . പഠന റിപ്പോര്‍ട്ട്‌ ഇത് വരെ പൊതുജന സമക്ഷം അവതരിപ്പിച്ചില്ല . കേരളത്തിലെ പൊതു ഗതാഗത വിഭാഗം ആണ് നിരത്തുകളിലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളെ കുറിച്ച് പൊതു ജനങ്ങളെ അറിയിക്കേണ്ടത് . ഉത്തരവാദിത്വം ഉള്ള സര്‍ക്കാര്‍ ജീവനക്കാരെ വിളിച്ചാല്‍ കൃത്യമായ മറുപടി പോലും ഇല്ലാത്ത അവസ്ഥ ഉണ്ട് . ഇക്കാര്യം “കോന്നി വാര്‍ത്ത” അതീവ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്യുന്നു .

പത്തനംതിട്ട ജില്ലയിലെ പ്രധാന സ്ഥലമായ കോന്നി മേഖലയില്‍ അടിക്കടി ഉണ്ടാകുന്ന വാഹനാപകടം സംബന്ധിച്ചുള്ള പൂര്‍ണ്ണ വിവരം ഉള്‍ക്കൊള്ളിച്ചുള്ള ഡാറ്റ ഗതാഗത വകുപ്പില്‍ ഇല്ല . എത്ര അപകടം ,ആളുകളുടെ പരിക്ക് ,മരണം ,എത്ര രൂപയുടെ നഷ്ടം ഇങ്ങനെ ഉള്ള വിവരം ശേഖരിച്ചു ക്രോഡീകരിച്ചില്ല . കണക്ക് ഉണ്ടെങ്കില്‍ പൊതു ജനം അറിയാന്‍ മാധ്യമങ്ങള്‍ക്ക് കൈമാറുക .

പുനലൂര്‍ മുതല്‍ മൂവാറ്റുപുഴ വരെ ഉള്ള സംസ്ഥാന പാത കെ എസ് റ്റി പി ആണ് വികസിപ്പിച്ചത് . പോരായ്മകള്‍ കുറെ ഏറെ ഉണ്ട് .അത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ “കോന്നി വാര്‍ത്ത ” കൃത്യമായി നല്‍കി വരുന്നും ഉണ്ട് .അപ്പോള്‍ തന്നെ കെ എസ് റ്റി പി അധികാരികള്‍ ഇടപെട്ടു പരിഹരിച്ചും വരുന്നു .

കോന്നി മേഖലയില്‍ നിരന്തരം വാഹന അപകടം ഉണ്ട് . വാഹനങ്ങളുടെ അമിത വേഗത തന്നെ ആണ് കാരണം . പാഞ്ഞടുക്കുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയാല്‍ നിയന്ത്രണം വിട്ടു മറിയും . അതാണ്‌ ഈ റോഡിലും സംഭവിക്കുന്നത്‌ .

അമിത വേഗത നിയന്ത്രിയ്ക്കാന്‍ ഉള്ള നടപടി പൊതു ഗതാഗത വകുപ്പ് ഈ റോഡില്‍ ചെയ്യണം . എങ്കില്‍ മാത്രമേ അപകടം കുറയ്ക്കാന്‍ സാധിക്കൂ . വേഗത നിയന്ത്രിയ്ക്കാന്‍ ഉള്ള മനോഭാവം ഡ്രൈവര്‍മാരില്‍ ഇല്ല . ഇതാണ് വിഷയം .

എത്രയും വേഗം ഉദേശിച്ച സ്ഥലത്ത് എത്തുക എന്ന മാനസിക അവസ്ഥ ആണ് .ഇതൊരു മനോവൈകല്യമായി തുടരുന്നു . ലൈസന്‍സ് വേണ്ടി പഠിക്കുമ്പോള്‍ കൃത്യമായി റോഡ്‌ നിയമം മനസ്സിലാക്കുന്ന ആളുകള്‍ തന്നെ റോഡില്‍ വാഹനവുമായി എത്തുമ്പോള്‍ എല്ലാ നിയമവും മറക്കുന്നു . വിദേശ രാജ്യങ്ങളില്‍ ഇവര്‍ എത്തുമ്പോള്‍ ആ രാജ്യത്തിലെ റോഡ്‌ നിയമം പാലിക്കും .ഇവിടെ നിയമത്തിലെ പഴുത് തന്നെ ആണ് അപകട കാരണം .റോഡു നിയമം കര്‍ശനമാക്കണം .വിട്ടുവീഴ്ച മനോഭാവം വെടിയണം . പല ജീവനുകളും സംരക്ഷിക്കാം

 

error: Content is protected !!