Trending Now

വനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് “കൂച്ചുവിലങ്ങിട്ടു “നിര്‍ത്താന്‍ വനം വകുപ്പിന്‍റെ പുതിയ അടവ്

Spread the love

കോന്നിവാര്‍ത്തഎഡിറ്റോറിയല്‍   

konnivartha.com: വനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ വനവുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാര്‍ത്തകള്‍ തടയിടുക എന്ന ഗൂഡലക്ഷ്യത്തോടെ വനം വകുപ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തുന്ന ഏകദിന ശില്‍പ്പശാല ജനകീയമായി തള്ളിക്കളയുന്നു .

 

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വെച്ച് ‘വനത്തിനുള്ളിലെ മാധ്യമപ്രവര്‍ത്തനം’ സംബന്ധിച്ച ഏകദിനശില്‍പശാല (ജൂണ്‍ 12) രാവിലെ 10 ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍ കമലാഹര്‍ ഉദ്ഘാടനം ചെയ്യും എന്നാണ് അറിയിപ്പ് . വന്യ മൃഗ ശല്യം രൂക്ഷമാകുമ്പോള്‍ വനം വകുപ്പ് “തങ്ങളുടെ ഭാഗം വെള്ള “പൂശാന്‍ ഉള്ള നീക്കത്തിന്‍റെ ഭാഗമായി നടത്തുന്ന ഈ പരിപാടി ജനകീയ ചിന്ത ഉള്ള മാധ്യമങ്ങള്‍ തള്ളി കളയുന്നു .

 

വനം വകുപ്പ് മന്ത്രിയും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അടക്കമുള്ള ജീവനക്കാര്‍ ജനകീയ പക്ഷം നില്‍ക്കുക . കാടിറങ്ങി വരുന്ന വന്യ മൃഗം നാട്ടില്‍ നടത്തുന്ന നാശം സംബന്ധിച്ച് കൃത്യമായ വാര്‍ത്ത ജനങ്ങളില്‍ എത്തിക്കാന്‍ ബാധ്യത ഉള്ള മാധ്യമ പ്രവര്‍ത്തകരെ ശില്‍പ്പശാലയുടെ പേരില്‍ ഇരുത്താം എന്ന് വനം വകുപ്പിലെ മേലാള പ്രഭുക്കള്‍ കരുതണ്ട .ശക്തമായ മാധ്യമ വാര്‍ത്തകള്‍ ജനകീയ പക്ഷത്ത് എത്തിക്കും . ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട വനം വകുപ്പ് ശില്‍പ്പശാല ഒരുക്കി മാധ്യമ പ്രവര്‍ത്തകരെ ഒന്നാകെ കയ്യില്‍ എടുക്കാം എന്ന മോഹം വിലപോകില്ല .

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഇന്ന് നടക്കുന്ന മാധ്യമ ശിലപ്പശാലയില്‍ റാന്നി ഡിഎഫ്ഒ പി കെ ജയകുമാര്‍ ശര്‍മ്മ അധ്യക്ഷനാകും എന്ന് കാണുന്നു . ഐ എഫ് എസ് ജീവനക്കാരെ സ്ഥലം മാറ്റിയ കൂട്ടത്തില്‍ കെ ജയകുമാര്‍ ശര്‍മ്മയ്ക്ക് വനം വകുപ്പില്‍ വേറെ സ്ഥാനം നല്‍കി ഉത്തരവ് ഇറങ്ങി .റാന്നിഡി എഫ് ഒ നിലവില്‍ മറ്റൊരു ആളാണ്‌. ഇത്പോലും വനം വകുപ്പിലെ ഉന്നതര്‍ അറിഞ്ഞില്ല.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മുന്‍ പ്രൊഫസര്‍ ഇ കുഞ്ഞിക്കൃഷ്ണന്‍ വിഷയം അവതരിപ്പിക്കും.മാധ്യമങ്ങളെ വനവുമായി ബന്ധപെട്ടു ഉള്ള വിഷയത്തില്‍ അകറ്റാന്‍ . വനത്തില്‍ കയറി മാധ്യമ പ്രവര്‍ത്തനം ചെയ്തു കൂടാ എന്നൊരു നിയമം നിലവില്‍ ഇല്ല . വന സമ്പത്ത് കൊള്ളയടിക്കാന്‍ അല്ല മാധ്യമ പ്രവര്‍ത്തകര്‍ വനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചെയ്യുന്നത് . ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാക്കുന്ന വന്യ ജീവികളും വനം വകുപ്പും തമ്മില്‍ ഉള്ള മാധ്യമ വാര്‍ത്തകള്‍ ആണ് ജനകീയമായി ചര്‍ച്ച ചെയ്യുന്നത് .

ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എന്‍ ശ്യാം മോഹന്‍ലാല്‍ ചര്‍ച്ച നയിക്കും.കോന്നിയിലെ മുന്‍ ഡിഎഫ് ഓ ആണ് . ഇക്കോ ടൂറിസം ജനകീയമായി നടപ്പിലാക്കിയ നല്ലൊരു വനം വകുപ്പ് ജീവനക്കാരന്‍ ആണ് . അങ്ങും മാധ്യമങ്ങളെ തടയിടാന്‍ മുന്നില്‍ വന്നത് ഖേദകരം ആണ് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു .

കോന്നി ഡിഎഫ്ഒ ആയുഷ്‌കുമാര്‍ കോറി, പത്തനംതിട്ട, ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്റുമാര്‍, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍മാരായ പി കെ രാജേഷ്, ജെ. മുഹമ്മദ് സാബിര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ബി. രാഹുല്‍, സുമി ജോസഫ്, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും എന്നാണ് അറിയിപ്പ് .ജനകീയ ചിന്ത ഉള്ള ഒരു മാധ്യമ പ്രവര്‍ത്തകരും “ഈ കരിനിയമ “പരിപാടിയില്‍ പങ്കെടുക്കില്ല.

 

കോന്നി ഡി എഫ് ഓ അടക്കമുള്ള ആളുകള്‍ മാധ്യമ പ്രവര്‍ത്തകരെ വനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എങ്ങനെ ചെയ്യണം എന്ന് പഠിപ്പിക്കാന്‍ ഇറങ്ങി തിരിച്ചു . ജനകീയ രീതിയില്‍ വനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തുടര്‍ന്നും ചെയ്യാന്‍ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉള്ള അവകാശം നിഷേധിക്കുന്ന കേരള വനം വകുപ്പിനെ ഞങ്ങളും ബഹിഷ്കരിക്കുന്നു

error: Content is protected !!