Trending Now

242 യാത്രികരുമായി പോയ എയർഇന്ത്യാ വിമാനം തകർന്നു വീണു

Spread the love

ഹോട്ട് ലൈൻ നമ്പർ: 18005691444

Gujarat Govt Helpline No. : 079-232-51900 & 9978405304 Ahmedabad Airport Helpline No. : 9974111327

konnivartha.com: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണു.സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്.

വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്നെന്നാണ് വിവരം.ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു സൂചനയുണ്ട്.പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റുകയാണ്. യാത്രക്കാരിൽ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയൻ പൗരനും 7 പോർച്ചുഗീസുകാരും യാത്രക്കാരിലുൾപ്പെടുന്നു.പറന്നുയർന്ന വിമാനത്തിന്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് സൂചന.വിമാനത്തിൽ മലയാളികളുമെന്ന് വിവരം. യാത്രികരുടെ പട്ടികയിൽ മലയാളികളുടെ പേരുകളും.

അപകടത്തില്‍പ്പെട്ടത് ലണ്ടനില്‍ നഴ്‌സായ പത്തനംതിട്ട സ്വദേശിനി

അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശിനിയും ലണ്ടനില്‍ നഴ്‌സുമായ രഞ്ജിത ഗോപകുമാരന്‍ നായരാണ് അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. നാട്ടില്‍വന്ന് ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു രഞ്ജിത. കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് അഹമ്മദാബാദിലേക്ക് പോയത്

യാത്രക്കാരുടെ വിവരങ്ങൾ:

വിമാനത്തിൽ ആകെ 242 യാത്രക്കാരുണ്ടായിരുന്നു, അതിൽ ഇവ ഉൾപ്പെടുന്നു:

217 മുതിർന്നവർ
11 കുട്ടികൾ
2 കുഞ്ഞുങ്ങൾ
2 പൈലറ്റുമാർ
10 ക്യാബിൻ ക്രൂ

അന്തർ ദേശീയ വിവരങ്ങൾ:

169 ഇന്ത്യൻ പൗരന്മാർ
53 ബ്രിട്ടീഷ് പൗരന്മാർ
7 പോർച്ചുഗീസ് പൗരന്മാർ
1 കനേഡിയൻ പൗരൻ

മരണസംഖ്യ:

ആകെ 110 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിസയിലാണ്. 2016 ഓഗസ്റ്റ് മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു രൂപാണി, 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജിവച്ചു.

വിമാന അപകടം :കൂടുതല്‍ വിവരങ്ങള്‍

 

error: Content is protected !!