Trending Now

കോന്നിയില്‍ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘങ്ങളെ കണ്ടെത്തണം

Spread the love

 

കോന്നി മേഖലയില്‍ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമാകുന്നതായി പരാതി . എന്നാല്‍ പേടി കാരണം ആരും പോലീസില്‍ പരാതി ഉന്നയിച്ചില്ല . ചെറുകിട ലോട്ടറി വ്യാപാരികളില്‍ പലര്‍ക്കും കള്ളനോട്ട് നല്‍കി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന സംഘം പ്രവര്‍ത്തിച്ചു വരുന്നതായി ആണ് വിവിധ കോണുകളില്‍ നിന്നും അറിയുന്നത് . എന്നാല്‍ പരസ്യമായി പ്രതികരിക്കാനോ പരാതി ഉന്നയിക്കാനോ ചെറുകിട ലോട്ടറി വ്യാപാരികള്‍ തയാറാകുന്നില്ല .

കഴിഞ്ഞ കുറച്ചു ദിവസമായി അഞ്ഞൂറ് രൂപ നല്‍കി അമ്പതു രൂപയുടെ രണ്ടു ലോട്ടറി ടിക്കറ്റ് എടുക്കുന്നവര്‍ നല്‍കുന്ന അഞ്ഞൂറ് രൂപയുടെ നോട്ടുകളില്‍ പലതും അരിക് പിളര്‍ന്നു രണ്ടായി ഇളകി വരുന്നു എന്ന് എന്നാണ് അറിയുന്നത് . നടന്നു വില്‍പ്പന ഉള്ള ലോട്ടറി ചെറുകിട കച്ചവടക്കാര്‍ ആണ് ഇരകള്‍ . രണ്ട് അമ്പതു രൂപയുടെ ലോട്ടറി വാങ്ങുമ്പോള്‍ ബാക്കി നാന്നൂറ് രൂപ മടക്കി നല്‍കുന്നു . ഇവര്‍ ലോട്ടറി എടുക്കുന്ന മൊത്ത വ്യാപാരി കടകളില്‍ എത്തി തുക നല്‍കാന്‍ എടുക്കുമ്പോള്‍ പല നോട്ടും അരിക് പിളര്‍ന്നു ഉപയോഗ ശൂന്യമാകും . കള്ളനോട്ട് ആണെന്ന് തിരിച്ചറിയുമ്പോള്‍ പേടിയോടെ ഇവയെല്ലാം കത്തിച്ചു കളയുന്നു .

ആരാണ് കള്ളനോട്ട് നല്‍കുന്നത് എന്നൊന്നും നടന്നു വില്‍ക്കുന്നവര്‍ക്ക് അറിയില്ല . ഇവരില്‍ ചിലര്‍ പറയുന്ന കാര്യം വിശകലനം ചെയ്‌താല്‍ കോന്നി മേഖലയില്‍ അഞ്ഞൂറ് രൂപയുടെ കള്ളനോട്ട് വിതരണം ചെയ്തു എന്ന് മനസ്സിലാക്കാം . കള്ളനോട്ട് ലഭിച്ച വ്യാപാരികള്‍ ഇവയെല്ലാം കത്തിച്ചു കളയും .ഇല്ലെങ്കില്‍ പിടിക്കപ്പെട്ടാല്‍ വ്യാപാരികള്‍ പ്രതികളാകും .

ആര്‍ ബി ഐ പുറത്തിറക്കിയ നല്ല നോട്ടുകളെക്കാള്‍ കള്ള നോട്ടുകള്‍ക്ക് കടലാസ് കട്ടി കുറവാണ് . അക്ഷരങ്ങള്‍ ചെറിയ മങ്ങിയ നിലയിലാണ് . മിക്ക ചെറുകിട ലോട്ടറി വ്യാപാരികളും കള്ളനോട്ട് ലഭിച്ചു ഇരയായി .എന്നാല്‍ ആരും പൊതുവേ പരാതി ഉന്നയിക്കാന്‍ തയാര്‍ അല്ല . ഈ കള്ളനോട്ട് എവിടെ നിന്ന് വന്നോ ആരാണ് നല്‍കിയതോ എന്ന് അറിയില്ല .പക്ഷെ കള്ളനോട്ട് കോന്നി മേഖലയില്‍ വ്യാപകമായി ലഭിക്കുന്നുണ്ട് എന്നാണ് അറിവ് . ലഭിച്ച നോട്ടു കള്ളനോട്ട് ആണെന്ന് തോന്നുന്ന പക്ഷം എത്രയും വേഗം പോലീസില്‍ അറിയിക്കണം . ഇല്ലെങ്കില്‍ കൂടുതല്‍ ആളുകളില്‍ കള്ള നോട്ടു എത്തുകയും നിരപരാധികള്‍ ചിലപ്പോള്‍ പ്രതിസ്ഥാനത്ത് എത്തുകയും ചെയ്യും . കള്ളനോട്ട് ആണോ എന്ന് അറിയാന്‍ ബാങ്കില്‍ കൊടുത്തു പരിശോധിക്കുകയും ചെയ്യാം .

photo: ഇത് വ്യാജ നോട്ട് അല്ല    . വാര്‍ത്തയ്ക്ക് വേണ്ടി  ചേര്‍ത്ത ചിത്രം മാത്രം     

error: Content is protected !!