Trending Now

കുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ അവധി; കാസര്‍കോടുംകോട്ടയത്തും ക്യാമ്പ് സ്‌കൂളുകള്‍ക്കും അവധി

Spread the love

 

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴയിലെ  കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് ( ജൂണ്‍ 17) അവധി പ്രഖ്യാപിച്ചു. കോട്ടയത്തും കാസർകോടും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അതാത് ജില്ലയിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചു .

 

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കിളിരൂര്‍ എസ്.എന്‍.ഡി.പി. എച്ച്.എസ്.എസിനും ഇന്ന് അവധിയാണ് .

കാസര്‍കോട് നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പറമ്പ, എംജിഎം യുപി സ്‌കൂള്‍ കോട്ടമല എന്നീ സ്‌കൂളുകള്‍ ക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

error: Content is protected !!