വായനാ മഹോത്സവം ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 19):അക്ഷരജ്യോതി വിളംബരജാഥ സംഘടിപ്പിച്ചു

Spread the love

 

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ 30-ാമത് ദേശീയ വായനാ മഹോത്സവം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എം പി നിര്‍വഹിക്കും.

വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയം ഭരണം, ജില്ലാ ഭരണകൂടം, കാന്‍ഫെഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ആര്‍ അജയകുമാര്‍ അധ്യക്ഷനാകും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഫാ. ഏബ്രഹാം മുളമൂട്ടില്‍ വായനാദിന പ്രതിജ്ഞ ചൊല്ലും. പി.എന്‍. പണിക്കര്‍ പുരസ്‌കാര ജേതാവ് ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി, എഡിഎം ബി. ജ്യോതി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി. കെ. നസീര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വായനാ മഹോത്സവത്തിന്റെ ഭാഗമായി അക്ഷരജ്യോതി വിളംബരജാഥ എസ്‌വിജിവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡന്റ് സി ജി പ്രദീപ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ദീപ എസ് നായര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. ശ്രീജ, മാനേജര്‍ മാതാ കൃഷ്ണാനന്ദ പൂര്‍ണിമാമയി, പ്രധാന അധ്യാപകന്‍ കെ വി മാധവന്‍ കുഞ്ഞ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി. കെ. നസീര്‍, ട്രസ്റ്റ് ട്രഷറര്‍ ജയന്‍ നായര്‍, അധ്യാപകരായ രാജേഷ് കുമാര്‍, വിദ്യ വിജയന്‍, ജ്യോതിമ എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!