
konnivartha.com: കോന്നിയില്‍ കാട്ടുപന്നി മുള്ളുവേലിയിൽ കുരുങ്ങിക്കിടക്കുന്നു എന്ന് പഞ്ചായത്തിലും വനം വകുപ്പിലും അറിയിച്ചിട്ടും ആരുടേയും പ്രതികരണം ഇല്ലെന്നു നാട്ടുകാര്‍ പറയുന്നു . കോന്നി പഞ്ചായത്തിലെ വകയാര്‍ പതിമൂന്നാം വാര്‍ഡില്‍ പരേതനായ കണ്ണങ്കരയിൽ ദാനിയേലിന്‍റെ പറമ്പിലെ മുള്ളുവേലിയിൽ ആണ് കാട്ടു പന്നി കുടുങ്ങിയത് .
സമീപവാസികള്‍ കോന്നി വനം വകുപ്പ് ,പഞ്ചായത്ത് അധികാരികളെ അറിയിച്ചു എങ്കിലും അപേക്ഷ നല്‍കിയെങ്കില്‍ മാത്രമേ ഇതിനെ വെടിവെക്കാന്‍ കഴിയൂ എന്നാണ് പറഞ്ഞത് . ഇന്ന് ഉച്ചവരെ ഈ കാട്ടുപന്നി കുരുക്കില്‍ കിടന്നു .വീടുകാരും നാട്ടുകാരും ഈ ഊരാകുടുക്കില്‍ നിന്നും പന്നിയെ രക്ഷിക്കാന്‍ അടുത്തുപോയാല്‍ നാളെകളില്‍ ഉണ്ടാകുന്ന കേസും മറ്റും ഓര്‍ത്തു പിന്തിരിഞ്ഞു . ഇങ്ങനെ കുരുക്കില്‍ അകപ്പെടുന്ന കാട്ടു പന്നികളെ നാട്ടുകാര്‍ തല്ലി കൊന്നാല്‍ വനം വകുപ്പ് അടുത്ത കേസുമായി വരും . പഞ്ചായത്ത് അധികാരികള്‍ക്ക് ആണ് ഇതിനെ വെടിവെക്കാന്‍ അധികാരം .അവരും കൈമലര്‍ത്തിയാല്‍ എന്ത് ചെയ്യും .?