പാല്‍ ഉല്‍പാദനത്തില്‍ ജില്ല സ്വയം പര്യാപ്തത കൈവരിയ്ക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

Spread the love

പാല്‍ ഉല്‍പാദനത്തില്‍ ജില്ല സ്വയം പര്യാപ്തത കൈവരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കുളനട കുടുംബശ്രീ പ്രീമിയം കഫേയില്‍ ക്ഷീര വികസന വകുപ്പും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച പാല്‍ ഉപഭോക്തൃ മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വ അധ്യക്ഷയായി. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ആദില, ഫാം ലൈവ്‌ലി ഫുഡ് ജില്ലാ മാനേജര്‍ സുഹാന ബീഗം, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍. സുസ്മിത എന്നിവര്‍ പങ്കെടുത്തു.