കൂടലിന് ഒരു പേരായി ‘കൂടൽ’ ജൂൺ 27ന്

Spread the love

 

konnivartha.com: കോന്നിയിലെ കൂടലുമായി ഈ സിനിമയ്ക്ക് ഒരു ബന്ധവും ഇല്ലെങ്കിലും നാടിന്‍റെ പേര് ടൈറ്റിലായി കണ്ടതിന്‍റെ സന്തോഷത്തില്‍ ആണ് കൂടലിനെ സ്നേഹിക്കുന്നവര്‍ .ജിതിൻ കെ വി നിര്‍മ്മിച്ച്‌ ബിബിൻ ജോർജ് നായകനായി ക്യാമ്പിംഗ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ ” കൂടൽ” ജൂൺ 27ന് തിയറ്റുകളിൽ എത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലർ സംവിധായകനും നടനുമായ ബേസിൽ ജോസഫ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് പുറത്തിറക്കിയത്.

അപരിചിതരായ കുറച്ചു പേർ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ അനുജത്തി അനു സൊനാരയുടെ  ആദ്യ സിനിമ ” കൂടിയായ “കൂടൽ”. സംവിധാനം ചെയ്തത് ഷാനു കക്കൂർ,ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് നിര്‍വ്വഹിച്ചത്‌.

വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.